city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മോദിയുടെ ജന്മദിനം യൂത് കോണ്‍ഗ്രസിന് 'ദേശീയ തൊഴിലില്ലായ്മ ദിനം'

ന്യൂഡെല്‍ഹി: (www.kasargodvartha.com 17.09.2021) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനമായ സെപ്റ്റംബര്‍ 17 'ദേശീയ തൊഴിലില്ലായ്മ ദിന'മായി ആചരിച്ച് യൂത് കോണ്‍ഗ്രസ്. ദേശീയ തൊഴിലില്ലായ്മ ദിനത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് രാജ്യമെമ്പാടും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. തൊഴിലില്ലായ്മ, കുറഞ്ഞ വളര്‍ച്ച നിരക്ക്, ഇന്ധന വില വര്‍ധന തുടങ്ങിയ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധം. 

'ദേശീയ തൊഴിലില്ലായ്മ ദിനം' എന്ന ഹാഷ്ടാഗില്‍ നിരവധി ട്വീറ്റുകള്‍ ട്വിറ്റെറില്‍ നിറഞ്ഞു. മോദിയുടെ ജന്മദിനം 'സേവ സമര്‍പണ്‍ അഭിയാന്‍' ആയി ആചരിക്കാനുള്ള ബി ജെ പിയുടെ തീരുമാനത്തിന് ബദലായാണ് യൂത് കോണ്‍ഗ്രസിന്റെ തീരുമാനം. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഒരു വര്‍ഷത്തിനുള്ളില്‍ 2.4 ശതമാനത്തില്‍നിന്ന് 10.3 ശതമാനമായി ഉയര്‍ന്നതായും യൂത് കോണ്‍ഗ്രസ് പറഞ്ഞു.

മോദിയുടെ ജന്മദിനം യൂത് കോണ്‍ഗ്രസിന് 'ദേശീയ തൊഴിലില്ലായ്മ ദിനം'


യുവജനങ്ങളെ തകര്‍ക്കാന്‍ കേന്ദ്രസര്‍കാര്‍ സ്വീകരിക്കുന്ന വഴികള്‍ തുറന്നുകാണിക്കുക എന്ന ലക്ഷ്യത്തോടെ മോദിയുടെ ജന്മദിനം 'ജുംല ദിവസാ'യും ആഘോഷിക്കുകയാണ് ദേശീയ യുവജന സംഘടനകള്‍.  

പ്രധാനമന്ത്രിയുടെ ജന്മദിനം പൊള്ളയായ വാഗ്ദാനങ്ങളുടെ ദിനമായി ആചരിക്കുമെന്ന് യുവ ഹല്ല ബോല്‍ സംഘടന അറിയിച്ചിരുന്നു. 

'45 വര്‍ഷത്തെ ഏറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്ക്, 40 വര്‍ഷത്തിനുള്ളിലെ ഏറ്റവും താഴ്ന്ന ജി ഡി പി വളര്‍ച്ച നിരക്ക്, കര്‍ഷകരുടെ വരുമാനം 14 വര്‍ഷത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിരക്കില്‍, ജുംല പാകേജിന് 20 ലക്ഷം കോടി, 15 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടം, പെട്രോള്‍ ലിറ്ററിന് 110 രൂപ, ഡീസല്‍ ലിറ്ററിന് 100 രൂപ  -അതുകൊണ്ടാണ് ഇന്‍ഡ്യ ദേശീയ തൊഴിലില്ലായ്മ ദിനം ആഘോഷിക്കുന്നത്' -യൂത് കോണ്‍ഗ്രസ് നേതാവ് ശ്രീനിവാസ് ബി വി ട്വിറ്റെറില്‍ കുറിച്ചു. തൊഴിലില്ലാത്ത യുവജനങ്ങള്‍ രാജ്യത്തെ തെരുവിലൂടെ അലയുകയാണെന്നും ശ്രീനിവാസ് പറഞ്ഞു. 

വര്‍ഷംതോറും രണ്ടുകോടി തൊഴിലുകള്‍ നല്‍കുമെന്ന വലിയ വാഗ്ദാനം നല്‍കിയാണ് മോദി സര്‍കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ കേന്ദ്രസര്‍കാര്‍ ഈ വിഷയത്തില്‍ പൂര്‍ണമായും മൗനം പാലിക്കുകയാണെന്നും ശ്രീനിവാസ് ആരോപിച്ചു. 

Keywords: Top-Headlines, News, National, India, New Delhi, Prime Minister, Narendra-Modi, Birthday, Trending, Social-Media, Politics, Political party, Youth-congress, PM’s birthday observed as ‘Unemployment Day’

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia