city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് 19: പ്രതിരോധ പ്രവർത്തനങ്ങൾക്ക് നാട്ടുകാരുടെ കൂട്ടായപ്രവർത്തനം മാതൃകയായി

മേൽപറമ്പ്: (www.kasargodvartha.com 17.04.2020) നാട്ടുകാരുടെ വിശിഷ്യാ യുവാക്കളുടെ യോജിച്ച പ്രവർത്തനം ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്ത പഞ്ചായത്തിലെ വാഡുകളിൽ പുതിയ പോസിറ്റീവ് കേസുകളില്ലാതാക്കാൻ സഹായകമായി. ചെമ്മനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ച  കീഴൂർ ഫ്ലാഷ് വാട്സ് ആപ്പ് കൂട്ടായ്മ, കളനാട് ജമാഅത്ത് വാട്സ് ആപ്പ് ഗ്രൂപ്, തൊപ്പട്ട വാർത്ത ഗ്രൂപ്, ഹദ്ദാദ് വാർത്ത ഗ്രൂപ്, എമർജൻസി വാട്സ് ആപ് ഗ്രൂപ് തുടങ്ങിയ കൂട്ടായ്മകളുടെ പ്രവർത്തകരാണ് മാതൃകയായത്.


കേരളത്തിൽ ഏറ്റവും അധികം കോവിഡ് 19 രോഗബാധിതറുള്ള ജില്ലയിൽ കൂടുതൽ കോവിഡ് ബാധിതരുള്ള പഞ്ചായത്താണ് ചെമ്മനാട് ഗ്രാമപഞ്ചായത്ത്.

കോവിഡ് പരിശോധന ആവശ്യപ്പെട്ട് പോയപ്പോൾ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന കാരണത്താൽ അധികൃതർ തിരിച്ചയച്ച ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ നിരവധി പേരെ മേൽപറമ്പ്, ഒറവങ്കര
മാക്കോട് ,കട്ടക്കാൽ ,
ചാത്തങ്കൈ ,ചെമ്പരിക്ക
കളനാട്, മാങ്ങാട്
ബെണ്ടിച്ചാൽ, ചെമ്മനാട് എന്നി പരിസരങ്ങളിലെ സുഹൃത്തുകളുടെ  സഹകരണത്തോടെ ഈ കൂട്ടായ്മകൾ കണ്ടെത്തുകയും അവരെ നിർബന്ധപൂർവ്വം പരിശോധനയ്ക്ക് എത്തിക്കുകയും എല്ലാ സമ്മർദ്ദങ്ങളും ചെലുത്തി അവരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ആരോഗ്യ വകുപ്പ് അധികൃതർ ആദ്യം പരിശോധന നടത്താതെ തിരിച്ചയച്ചവരിൽ 11  പേസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്.
ഇതിൽ മൂന്ന് പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.

മേൽപറമ്പ്, കട്ടക്കാൽ പരിസര പ്രദേശങ്ങളിലെ ചില സുഹൃത്തുകളുടെ സഹകരണത്തോടെ ഒരു യുവാവിനെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
കോവിഡ് 19: പ്രതിരോധ പ്രവർത്തനങ്ങൾക്ക് നാട്ടുകാരുടെ കൂട്ടായപ്രവർത്തനം മാതൃകയായി

യുവാവ് മാർച്ച് 20നാണ് നാട്ടിലെത്തിയത്
 21 ന് കാസർകോട് ജനറൽ ആശുപത്രിയിൽ സ്വയം പരിശോധനയ്ക്കായി ചെന്നെങ്കിലും
ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന കാരണത്താൽ തിരിച്ചയക്കുകയായിരുന്നു.

15 ദിവസത്തിന് ശേഷം വിവരം കീഴൂർഫ്ലാഷ് കൂട്ടായ്മയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവർ മുൻകൈയെടുത്ത് പരിശോധനയ്ക്ക് കൊണ്ടുപോയി പരിശോധിച്ചപ്പോൾ പോസിറ്റീവ് സ്ഥിരികരിച്ചു.

തുടർ പരിശോധനയിൽ അദ്ദേഹത്തിന്റെ മൂന്ന് മക്കൾക്കും പോസിറ്റീവ് സ്ഥിരീകരിച്ചു.
ഒരു പക്ഷെ മാർച്ച് 21-ന് തന്നെ യുവാവിന് പരിശോധന നടത്താൻ സാധിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ മൂന്ന് മക്കൾ ഈ മഹാമാരിയിൽ നിന്ന് രക്ഷപ്പെടുമായിരുന്നുവെന്ന് കൂട്ടായ്മയുടെ പ്രവർത്തകർ കാസർകോട് വാർത്തയോട് പറഞ്ഞു.

സർക്കാറിന്റെ നിർദേശങ്ങൾ ശരിയായ വിധത്തിൽ പാലിക്കുന്നതിൽ ആരോഗ്യ പ്രവർത്തകരും,  അധികൃതരും കാണിച്ച അലംഭാവമാണ് ചെമ്മനാട് പഞ്ചായത്തിൽ രോഗികളുടെ എണ്ണം വർദ്ധിക്കാനും, ചെറിയ രീതിയിലെങ്കിലും സാമൂഹിക വ്യാപനം നടക്കാനും നിമിത്തമായതെന്ന ആരോപണവുമുണ്ട്.

ഇത്തരമൊരവസ്ഥയിലാണ്
ചെമ്മനാട് പഞ്ചായത്തിലെ 19, 20, 21 വാർഡുകളിൽ നിന്നായി 40 പേരിലധികം പേരെ കാസർകോട് ജനറൽ ആശുപത്രിയിൽ കൊറോണ പരിശോധനക്ക് വിധേയമാക്കിയത്.

ഇതിൽ രണ്ട് പേർക്ക് പോസിറ്റീവ് സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.
എന്നാൽ പോസിറ്റീവ് ഫലം വന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് സാമൂഹ്യ പ്രവർത്തകൻ കെ.എസ് സാലി കീഴൂർ പറഞ്ഞു.

 ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ നിരന്തരമായി  പരിശോധനയ്ക്ക് സന്നദ്ധരാകാൻ ആവശ്യപ്പെടുകയും അതിന് വേണ്ടുന്ന സഹായങ്ങൾ തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും അറിയിച്ചതിനെ തുടർന്ന് നിരവധി പേരാണ് കൂട്ടായ്മ പ്രവർത്തകരെ ബന്ധപ്പെട്ടത്.പരിശോധനയ്ക്ക് പോകുന്നവരെയെല്ലാം ലക്ഷണങ്ങൾ ഇല്ലെന്ന് പറഞ്ഞ് തിരിച്ചയക്കുമ്പോൾ തങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് ആവർത്തിച്ച് ബോധ്യപ്പെടുത്താൻ കഴിഞ്ഞത് കൊണ്ടാണ് 40 പേരുടെ പരിശോധന നടത്താൻ പല ഘട്ടങ്ങളിലായി അധികൃതർ നിർബന്ധിതരായത്.


പരിശോധന കഴിഞ്ഞ് പലരും ക്വാറന്റയിനിൽ ശരിയായ രീതിയിൽ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കാനും കൂട്ടായ്മകൾ ജാഗ്രത പാലിച്ചിരുന്നു.  മൽസ്യതൊഴിലാളി മേഖലയടക്കം ഉള്ള പ്രദേശങ്ങളാണ് 19, 20,21, വാർഡുകളിൽ കഴിയുന്നവർ. സാമൂഹിക വ്യാപനം തടയുന്നതിൽ വലിയ പങ്കാണ് ഈ പ്രദേശങ്ങളിലുള്ള യുവാക്കൾ വഹിച്ചത്.

പ്രദേശിക കൂട്ടായ്മകളുടെ നിസ്വാർത്ഥമായ പ്രവർത്തനം ബോധ്യപ്പെട്ട മറ്റിടങ്ങളിലെ പലരും സഹായം ആവശ്യപ്പെടുകയും മൊത്തം 100 ‌-ലധികം പേരെ ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും  പരിശോധനക്ക് വിധേയമാക്കുകയും ചെയ്തപ്പോഴാണ് അതിൽ 11പേർക്ക് കൊറോണ സ്ഥിരികരിച്ചത്.

ഇതിൽ മൂന്ന് പേർ സമ്പർക്കത്തിൽ പോസിറ്റീവായവരാണ്.
അന്നന്ന് പരിശോധന നടത്താനുള്ളവരെ തിരഞ്ഞെടുത്ത് പുതിയ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെ പരിശോധനയ്ക്ക് പോകുന്നവർ  ഡോക്ടറോട് നിർബന്ധപൂർവ്വം പറയാനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

390 ൽ അധികം പേരെ 28 ദിവസം കൊറേന്റെ യിനിൽ കഴിയാൻ തുടർച്ചയായി നിർബന്ധിക്കുകയും അവർ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു.,
ആവശ്യമുള്ളവർക്ക് ഭക്ഷണവും മരുന്നും കൂട്ടായ്മ കൾ എത്തിച്ചു കൊടുക്കാനും ശ്രദ്ധിച്ചു.

Keywords: Kasaragod, Melparamba, Kerala, News, COVID-19, Top-Headlines, Trending, People with covid 19 defending programs

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia