കാസര്‍കോട് ജില്ലയില്‍ ഒരു പഞ്ചായത്തിനെ കൂടി ഹോട്സ്പോട്ടില് ഉള്‍പെടുത്തി
May 1, 2020, 18:19 IST
കാസര്‍കോട്: (www.kasargodvartha.com 01.05.2020) കാസര്‍കോട് ജില്ലയില്‍ ഒരു പഞ്ചായത്തിനെ കൂടി ഹോട്സ്പോട്ടില് ഉള്‍പെടുത്തി. ഉദുമ പഞ്ചായത്തിനെയാണ് ഹോട്സ്പോട്ടില്പെടുത്തിയത്. സംസ്ഥാനത്ത് മൊത്തം പുതുതായി 10 ഹോട്ട്സ്പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉദുമയ്ക്ക് പുറമെ മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, പാറശാല, അതിയന്നൂര്‍, കാരോട്, വെള്ളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 80 ആയി.
സംസ്ഥാനത്തിന് വെള്ളിയാഴ്ച ആശ്വാസദിനമാണ്. ആര്‍ക്കും തന്നെ കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. അതേസമയം ഒമ്പത് പേര് രോഗമുക്തി നേടി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്ന് നാല് പേര്‍ക്ക് വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 392 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 102 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
Keywords: Kasaragod, Kerala, News, Panchayath, COVID-19, Top-Headlines, Trending, One more Panchayat included in Covid Hot spot