city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒമാനില്‍ 628 പേര്‍ക്ക് കൂടി കോവിഡ്; 10 മരണം

മസ്‌കത്ത്: (www.kasargodvartha.com 23.09.2020) ഒമാനില്‍ 628 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 95,339 ആയി. രാജ്യത്ത് 10 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 875 ആയി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 287 പേര്‍ക്ക് രോഗം ഭേദമായി. ആകെ രോഗമുക്തരായവരുടെ എണ്ണം 86,482 ആയി. 90.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 519  പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 190  പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64 കോവിഡ് രോഗികളെ രാജ്യത്തെ വിവിധ  ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

 ഒമാനില്‍ 628 പേര്‍ക്ക് കൂടി കോവിഡ്; 10 മരണം

Keywords: news, Gulf, World, COVID-19, Trending, Death, Top-Headlines, hospital, Muscat, Treatment, Oman reports 628 new cases, 10 deaths

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia