city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സാധാരണ നിലയിലേക്ക്; നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്നു

കാസര്‍കോട്: (www.kasargodvartha.com 16.04.2020) കേരളത്തില്‍ ഏറ്റവും കോവിഡ് ബാധിതരുള്ള കാസര്‍കോട് ജില്ല സാധാരണ നിലയിലേക്ക്. ഇതുവരെ രോഗം സ്ഥിരീകരിച്ച 168 പേരില്‍ 107 പേരും രോഗമുക്തരായി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞുവരികയാണ്. 8380 പേരാണ് ഇപ്പോള്‍ നീരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ വീടുകളില്‍ 8266 പേരും ആശുപത്രികളില്‍ 114 പേരുമാണ് നീരിക്ഷണത്തില്‍ ഉള്ളത്.61 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

ആകെ അയച്ച 2707 സാമ്പിളുകളില്‍ 1992 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഇനി 429 റിസള്‍ട്ട് ലഭ്യമാകേണ്ടതുണ്ട്. വ്യാഴാഴ്ച മാത്രം 24 പേര്‍ രോഗവിമുക്തരായി. ജില്ലാശുപത്രിയില്‍ നിന്നും മൂന്നു പേരും ജനറല്‍ ആശുപത്രിയില്‍ നിന്നും 16 പേരും മെഡിക്കല്‍ കോളേജ് ഉക്കിനടുകയില്‍ നിന്നും അഞ്ചു പേരുമാണ്ഡിസ്ചാര്‍ജ് ചെയ്തത്. ആകെ കൊറോണ പോസിറ്റീവ് ചെയ്യപ്പെട്ട 168 കേസുകളില്‍ 65 എണ്ണം സമ്പര്‍ക്കത്തിലൂടെയും 103 എണ്ണം വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരുമാണ്.

സമൂഹ വ്യാപന പരിശോധനയുടെ ഭാഗമായി 2951 വീടുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുകയും അതില്‍ കോവിഡ് പോസിറ്റീവ് കേസുമായി കോണ്ടാക്ട് ഉള്ള 16 പേരെയും കോണ്ടാക്ട് ഇല്ലാത്ത 71 പേരെയും പരിശോധനക്കു റെഫര്‍ ചെയ്തിട്ടുണ്ട്. നീരിക്ഷണ കാലയളവ് പൂര്‍ത്തീകരിച്ച 1016 പേരാണ് ജില്ലയില്‍ ഉള്ളത്.

ജില്ലയില്‍ വിവിധ തലങ്ങളില്‍ നടന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കുറവുണ്ടായത്. ജില്ലാതലത്തിലും ചികിത്സ തലത്തിലും ഫീല്‍ഡ് തലത്തിലും നടത്തിയ പഴുത് അടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇതിനു പുറകില്‍.യഥാസമയംകൃത്യമായ തീരുമാനംഎടുത്തുകൊണ്ടും, ജില്ലയുടെവെല്ലുവിളികളെ നേരിട്ടുകൊണ്ടുംജില്ലാതലത്തില്‍ പ്രവര്‍ത്തനം കൃത്യമായി നടന്നു. കൂടുതല്‍ സാമ്പിളുകള്‍ ടെസ്റ്റ് ചെയ്യുവാനും, പ്രതിരോധ പ്രവര്‍ത്തങ്ങള്‍ഏകോപിപ്പിക്കുവാനും ജില്ലാ നേതൃത്വത്തിന് കഴിഞ്ഞു. സ്‌പെഷ്യല്‍ ഓഫീസര്‍ ആയ ഡോ. അല്‍കേഷ് കുമാര്‍ ശര്‍മ, ഡിസ്ട്രിക്ട് കളക്ടര്‍ ഡി. സജിത്ത് ബാബു, ഐ ജി വിജയ് സാക്കറെ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ്, ഡി എസ് ഓ ഡോ. മനോജ് എ ടി, ജില്ലാ പ്രോഗ്രാം മനേജര്‍ എന്‍ എച്ച് എം ഡോ. രാമന്‍ സ്വാതി വാമന്‍ എന്നിവരാണ്ജില്ലാതലില്‍ നേതൃത്വം കൊടുക്കുന്നത്.
കാസര്‍കോട് സാധാരണ നിലയിലേക്ക്; നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്നു

ഏറ്റവും നല്ല ചികിത്സ രീതികള്‍ ആണ്ജില്ലയില്‍ നടപ്പിലാക്കുന്നത്. ഇതിനു തെളിവാണ് 100ല്‍പരം പേര്‍ ഇതുവരെ ജില്ലയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുള്ളത്. ജനറല്‍ ആശുപത്രിയിലും, ജില്ലാ ആശുപത്രിയിലും, കോവിഡ് 19 ആശുപത്രിയായ മെഡിക്കല്‍ കോളേജിലും ആണ്ചികിത്സ സൗകര്യം ഒരുക്കിയിട്ടുള്ളത്. ജില്ലയുടെ പരിമിതിയുടെ അകത്തു നിന്നും കൊണ്ടും, രോഗികള്‍ക്ക് എല്ലാവിധ ചികിത്സ സംവിധാനം ഒരുക്കുവാനും കൂടുതല്‍സൗകര്യത്തിന്റെ ഭാഗമായി തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്ന സംഘത്തിന്റെസേവനവും ജില്ലക്ക് ഉപയോഗിക്കാനായി.

ചികിത്സകാര്യങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നത്ജില്ല ജനറല്‍ ആശുപത്രിയില സുപ്രണ്ടുമാര്‍, ആര്‍ എം ഓ മാര്‍, ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സസ്, മറ്റു പാരാ മെഡിക്കല്‍ സ്റ്റാഫ്സ്, മറ്റു ജീവനക്കാര്‍, തിരുവനന്തപുരം, കോട്ടയത്ത് നിന്നും വന്ന ട്രീറ്റ്‌മെന്റ് ടീം തുടങ്ങിയവര്‍ ആണ്. ഫീല്‍ഡ് തലത്തില്‍ആണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നത്. മെഡിക്കല്‍ ഓഫീസര്‍മാരുടെനേതൃത്വത്തില്‍ സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പിഎച്ച് എന്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, ജെ എച്ച് ഐമാര്‍, ജെ പി എച്ച് എന്‍മാര്‍, മറ്റു ജീവനക്കാര്‍, പി ആര്‍ ഒമാര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവരാണ് താഴെ തട്ടില്‍ പ്രതിരോധം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പിട്ടിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ വീടുകളില്‍ നീരിക്ഷണത്തില്‍ കഴിയുന്നവര്‍ക്കാവശ്യമായ ആരോഗ്യ സേവനങ്ങള്‍ നല്‍കുകയും, നീരിക്ഷണത്തില്‍ ആണ് എന്നുറപ്പുവരുത്തുകയുംചെയുകയും, രണ്ടാം ഘട്ടത്തില്‍ സാമൂഹ്യ വ്യാപനം ഉണ്ടായോ എന്നു മനസിലാക്കുന്നതിന്റ ഭാഗമായി വീട് സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിക്കുകയാണ് ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍.


Keywords: Kasaragod, Kerala, News, COVID-19, Trending, Top-Headlines, Number of people under Covid observation decreasing in Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia