city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Twin Towers demolished | നോയിഡയിലെ സൂപര്‍ടെക് ഇരട്ട ഗോപുരങ്ങള്‍ നിലംപൊത്തി; കുത്തബ് മിനാറിനെക്കാള്‍ ഉയരമുള്ള കെട്ടിടം ഭൂമിയിലേക്കൂര്‍ന്ന് വീണത് നിമിഷങ്ങൾക്കുള്ളിൽ; ദൃശ്യങ്ങൾ

നോയിഡ: (www.kasargodvartha.com) അനധികൃത നിര്‍മാണത്തില്‍ കുടുങ്ങിയ നോയിഡയിലെ സൂപര്‍ടെക് ഇരട്ട ഗോപുരങ്ങള്‍ നിലംപൊത്തി. ഉച്ചയ്ക്ക് 2.30 നാണ് നിയന്ത്രിത സ്‌ഫോടനങ്ങള്‍ നടത്തിയത്. സെയാന്‍ (29 നിലകള്‍), അപെക്‌സ് (32 നിലകള്‍) എന്നീ കെട്ടിടങ്ങളാണ് സുപ്രീം കോടതി നിര്‍ദേശ പ്രകാരം പൊളിച്ചുമാറ്റിയത്. രണ്ട് ടവറുകളിലായി 3,700 കിലോ സ്ഫോടക വസ്തുക്കളാണ് നിക്ഷേപിച്ചിരുന്നത്.
               
Twin Towers demolished | നോയിഡയിലെ സൂപര്‍ടെക് ഇരട്ട ഗോപുരങ്ങള്‍ നിലംപൊത്തി; കുത്തബ് മിനാറിനെക്കാള്‍ ഉയരമുള്ള കെട്ടിടം ഭൂമിയിലേക്കൂര്‍ന്ന് വീണത് നിമിഷങ്ങൾക്കുള്ളിൽ; ദൃശ്യങ്ങൾ

സമീപമുള്ള എമറാള്‍ഡ് കോര്‍ടിലെയും എടിഎസ് വിലേജ് സൊസൈറ്റികളിലെയും 5,000 ഓളം താമസക്കാരെ പൊളിക്കുന്നതിന് മുന്നോടിയായി ഒഴിപ്പിച്ചിരുന്നു. സെക്ടര്‍ 93-ലെ പാര്‍ശ്വനാഥ് പ്രസ്റ്റീജ് റെസിഡന്‍ഷ്യല്‍ കോംപ്ലക്സിലാണ് താമസക്കാര്‍ക്ക് താല്‍ക്കാലിക അഭയം നല്‍കിയിട്ടുള്ളത്.



500 ഓളം പൊലീസുകാരെയും ട്രാഫിക് ജീവനക്കാരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് വേ പൊളിക്കുന്നതിന്റെ ഭാഗമായി അടച്ചിട്ടു. ഒരു നോടികല്‍ മൈല്‍ ചുറ്റളവില്‍ വിമാനങ്ങള്‍ക്കും പറക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല.

Keywords: #Short-News, Latest-News, Short-News, Top-Headlines, Collapse, National, Video, Building, Traffic, Police, Government, Trending, Noida Supertech Twin Towers demolished.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia