നിപ വൈറസ്: പനിയെകുറിച്ച് സര്‍ക്കാര്‍ അറിയിപ്പുകള് മാത്രം ശ്രദ്ധിക്കുക, വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി
Jun 2, 2018, 20:09 IST
കൊച്ചി:(www.kasargodvartha.com 02/06/2018) നിപ പനിയെകുറിച്ച് സര്‍ക്കാര്‍ അറിയിപ്പുകള് മാത്രം ശ്രദ്ധിക്കുക. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ജില്ലാ പോലീസ് മേധാവി കാളിരാജ് മഹേഷ് കുമാര്‍ ഐപിഎസ് വ്യക്തമാക്കി. നിപ പനിയേക്കുറിച്ച് വ്യാജ പ്രചരണം നടത്തിയ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി കാണിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പിലാണ് പൊതുജനങ്ങള്‍ ഇത്തരം പ്രചരണങ്ങളില്നിന്ന് മാറിനില്ക്കണമെവന്ന് അദ്ദേഹം നിര്‍ദേശിച്ചത്. എത്തിച്ചേരുന്ന സന്ദേശങ്ങള്‍ ഫൊര്‍വേര്‍ഡ് ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശന നടപടികളുണ്ടാകുമെന്നും അദ്ദേഹം കൂട്ടചേര്‍ത്തു.
നിപ വൈറസ് പടര്‍ന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയകളില്‍ നിപയെ കുറിച്ചുള്ള വ്യാജ പ്രജരണങ്ങള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ജനങ്ങളുടെ ഭാഗത്തു നിന്നും വലിയ വ്യാജ പ്രചരണമാണ് നടക്കുന്നത്. ഇതുമൂലം ശരിക്കും എന്ത് മുന്‍കരുതലെടുക്കണം എന്ന കൃത്യമായ അറിവിന് പകരം പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി പടരുകയാണ്.
വ്യാജ പ്രചരണങ്ങള്‍ കാരണം കോഴിക്കോട് നഗരത്തില്‍ പോലും തിരക്ക് കുറഞ്ഞ അവസ്ഥയാണ്. മെഡിക്കല്‍ കോളജില്‍ ആളുകള്‍ തീര്‍ത്തും കുറഞ്ഞു. കച്ചവടങ്ങള്‍ തീര്‍ത്തും കുറഞ്ഞ അവസ്ഥ. കോഴിക്കോട്ടുകൂടി കടന്നുപോകുന്ന യാത്രകള്‍ ജനങ്ങള്‍ ഉപേക്ഷിക്കുന്നു. ഇത്തരത്തില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത ഭീതി ജനങ്ങളില്‍ വിതച്ചതിന്റെ ഉത്തരവാദിത്തം സോഷ്യല്‍ മീഡിയയിലെ പ്രചരണക്കാരാണെന്നാണ് അധികൃതര്‍ വിലയിരുന്നുന്നത്.
അതുകൊണ്ടുതന്നെ ഇത്തരം സന്ദേശങ്ങള്‍ തയാറാക്കുന്നവരേയും ഫൊര്‍വേര്‍ഡ് ചെയ്യുന്നവരേയും കൃത്യമായി മനസിലാക്കി നിയമ നടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍ നല്കുന്ന അറിയിപ്പുകള് മാത്രമാണ് ഇക്കാര്യത്തില്‍ വിശ്വസിക്കേണ്ടത്. ചില ഡോക്ടര്‍മാര്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് നിപ സന്ദേശങ്ങള്‍ നല്കുമ്പോള് ജനങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടാകുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുള്ളതായി അധികൃതര്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Health, Trending, Health-Department, Social-Media,Nipa Virus: Pay only attention to government notifications, Strict action against fake campaigners