city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അതീവ ജാഗ്രതയില്‍ നീലേശ്വരം; നഗരം പൂര്‍ണമായും അണുവിമുക്തമാക്കി

നീലേശ്വരം: (www.kasargodvartha.com 29.07.2020) നീലേശ്വരം നഗരത്തിലെ ഒരു ചുമട്ടുതൊഴിലാളിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും കോവിഡ്- പോസിറ്റീവ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങള്‍ അണുവിമുക്തമാക്കി.  ഫയര്‍ ആന്റ് റസ്‌ക്യൂ ഫോഴ്സ്, നീലേശ്വരം നഗരസഭ ആരോഗ്യ വിഭാഗം, വ്യാപാരി സംഘടനകളുടെ യുവജന വിഭാഗം തുടങ്ങിയവര്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

നഗരപ്രദേശം പൂര്‍ണ്ണമായും അണുവിമുക്തമാക്കിയതോടൊപ്പം പട്ടേന ജംഗ്ഷന്‍, പാലാത്തടം, മൂന്നാംകുറ്റി തുടങ്ങിയ പ്രദേശങ്ങളിലും നീലേശ്വരം എഫ്.സി.ഐ. ഗോഡൗണ്‍ പരിസര പ്രദേശങ്ങളും പ്രത്യേകം അണുവിമുക്തമാക്കി.    സീനിയര്‍ ഫയര്‍ ഓഫീസര്‍. ടി. അശോക് കുമാര്‍, ഫയര്‍മാന്‍മാാരായ കെ. പ്രിയേഷ്, വരുണ്‍ രാജ്, ജിയാസ്, ടി. ബാലകൃഷ്ണന്‍ എന്നിവരാണ് ഫയര്‍ഫോഴ്സ് സംഘത്തിലുണ്ടായിരുന്നത്.  നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി. സുബൈര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി. സ്മിത എന്നിവര്‍ നഗരസഭാ സംഘത്തിന്റെ അണുനശീകരണത്തിനു നേതൃത്വം നല്‍കി.  നീലേശ്വരം മര്‍ച്ചന്റ്സ് യൂത്ത് വിംഗിനെ പ്രതിനിധീകരിച്ച് രാജന്‍, ഗണേഷ്, ഡാനി, അഫ്സല്‍, സുഭാഷ്, സജി തുടങ്ങിയവരും അണുനശീകരണ പ്രവര്‍ത്തനത്തില്‍പങ്കാളികളായി.
അതീവ ജാഗ്രതയില്‍ നീലേശ്വരം; നഗരം പൂര്‍ണമായും അണുവിമുക്തമാക്കി

നഗരസഭയില്‍ കര്‍ശന ജാഗ്രത തുടരും

ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയ്ക്കു വിധേയമായി വരും ദിവസങ്ങളിലും  കൃത്യമായ കോവിഡ് 19 പ്രോട്ടോകോള്‍ അനുസരിച്ചു മാത്രമേ കടകളും സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ  കച്ചവടസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള അലംഭാവം കാണിച്ചാല്‍ സ്ഥാപനങ്ങള്‍ അടച്ചിടുന്നതിനു പുറമെ കര്‍ശനമായ നിയമനടപടികളും സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു



Keywords: Kasaragod, Kerala, Neeleswaram, News, COVID-19, Trending, Nileshwaram town was completely disinfected

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia