city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അതിതീവ്ര കൊറോണ വൈറസ് ഇന്ത്യയില്‍ രണ്ടുവയസ്സുകാരിയിലും സ്ഥിരീകരിച്ചു

ന്യൂഡെല്‍ഹി: (www.kasargodvartha.com 30.12.2020) കോവിഡ് വകഭേദത്തിന്റെ അതിതീവ്ര വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്കെന്ന് സൂചന. യുഎഇയിലും ഫ്രാന്‍സിലും കാനഡയിലും വൈറസ് സ്ഥിരീകരിച്ചു. അമേരിക്കയിലും വൈറസ് കണ്ടെത്തി. ഇന്ത്യയിലും വൈറസ് വകഭേദം സ്ഥിരീകരിച്ചിരുന്നു. ഏറ്റവുമൊടുവിലായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ടുവയസ്സുകാരിക്കാണ് ഇന്ത്യയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. 

അതിതീവ്ര കൊറോണ വൈറസ് ഇന്ത്യയില്‍ രണ്ടുവയസ്സുകാരിയിലും സ്ഥിരീകരിച്ചു


മീററ്റിലാണ് രണ്ടുവയസ്സുകാരിയില്‍ കൊറോണയുടെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. യുകെയില്‍ നിന്ന് മടങ്ങിയെത്തിയ കുടുംബമാണ്. കുട്ടിയുടെ അച്ഛനും അമ്മയ്ക്കും കൊവിഡിന്റെ പഴയ വകഭേദം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. ആറ് പേരിലാണ് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിരുന്നത്.

അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യം ഇന്ത്യയില്‍ ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ചൊവ്വാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്ത് 10 ലാബുകളുടെ ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കുകയും യുകെയില്‍ നിന്ന് തിരിച്ചെത്തുന്ന എല്ലാവര്‍ക്കും പരിശോധന നടത്താനും തീരുമാനിച്ചിരുന്നു. രാജ്യത്ത് കോവിഡ് വാക്‌സിന് നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരികയാണ്. നല്‍കാനിരിക്കുന്ന വാക്‌സിന് പുതിയ വകഭേദത്തെയും പ്രതിരോധിക്കാന്‍ കഴിയും എന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്.

Keywords: News, National, India, New Delhi, Top-Headlines, COVID-19, Trending, Health, Child, Vaccinations, New variant of Covid 19 has been confirmed in two-year-old girls in India

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia