ചൈനയില്‍ അപകടകരമായ പുതിയൊരു ഇനം വൈറസിനെ കണ്ടെത്തി
Jun 30, 2020, 10:11 IST
വാഷിങ്ടന്‍: (www.kasargodvartha.com 30.06.2020) ചൈനയില്‍ മനുഷ്യരില്‍ അപകടകരിയായി മാറിയേക്കാവുന്ന പുതിയൊരു ഇനം വൈറസിനെ കണ്ടെത്തി. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച യു എസ് ശാസ്ത്ര ജേണലായ പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലിലാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. അപകടരമായ ജനിതക ഘടനയോടു കൂടിയതാണ് ഈ വൈറസെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മുന്‍കരുതല്‍ ഇല്ലെങ്കില്‍ കൊറോണ വൈറസ് പോലെ രോഗാണു ലോകമെങ്ങും പടര്‍ന്നു പിടിക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.
നിലവില്‍ ജി4 എന്നാണ് ഇതിന് പേരു നല്‍കിയിരിക്കുന്നത്. 2011 മുതല്‍ 2018വരെ ചൈനയിലെ പത്ത് പ്രവിശ്യകളിലായി 30,000ത്തിലധികം പന്നികളില്‍ നടത്തിയ ഗവേഷണത്തില്‍ 179ല്‍ അധികം വൈറസുകളെ വേര്‍തിരിച്ചിരുന്നു. ഇതിലേറേയും 2016 മുതല്‍ കാണപ്പെടുന്ന പുതിയയിനം വൈറസുകളായിരുന്നുവെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഈ വൈറസ് മനുഷ്യരിലേക്ക് പടരാന്‍ ഏറെ സാധ്യതയുള്ളതാണെന്നും ഗവേഷണത്തില്‍ കണ്ടെത്തി.
2009ല്‍ ലോകത്ത് പടര്‍ന്ന് പിടിച്ച എച്ച്1 എന്‍1 വൈറസിനോട് സാമ്യമുള്ളതാണെങ്കിലും രൂപമാറ്റമുണ്ട്. നിലവിലുള്ള ഒരു വാക്‌സിനും വൈറസില്‍ നിന്ന് സംരക്ഷണം നല്‍കില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ഗവേഷണത്തില്‍ പങ്കെടുത്ത 10.4 ശതമാനം ആളുകള്‍ക്ക് ഇതിനോടകം വൈറസ് പിടിപെട്ടിട്ടുണ്ട്. എന്നാല്‍ മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക് പടര്‍ന്നതിന് സൂചനയില്ല. അത് സംഭവിച്ചാല്‍ വലിയ ഭീഷണിയായി മാറിയേക്കാമെന്നാണ് മുന്നറിയിപ്പ്. പുതിയ ഇനം വൈറസായതിനാല്‍ ആളുകള്‍ക്ക് പ്രതിരോധിക്കാനുള്ള ശേഷി കുറവായിരിക്കുമെന്നും മനുഷ്യശരീരത്തില്‍ പെട്ടെന്നും പടര്‍ന്നുപിടിക്കാവുന്ന ജി4ന്റെ ജനിതകഘടന ആശങ്കപ്പെടുത്തുന്നതാണെന്നും ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ ഉള്‍പ്പെടെ ഗവേഷകര്‍ ജേണലില്‍ വ്യക്തമാക്കുന്നു.
Keywords: China, World, Trending, Top-Headlines, news, New swine flu found in China has pandemic potential
< !- START disable copy paste -->