കള്ളവോട്ട് ചെയ്താല്‍ പിടി വീഴും; പണി കിട്ടും
Oct 20, 2019, 20:23 IST
മഞ്ചേശ്വരം: (www.kasargodvartha.com 20.10.2019) ആള് മാറാട്ടത്തിലൂടെ മറ്റൊരാളുടെ വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ തന്റെ തന്നെ വോട്ട് മുമ്പ് ചെയ്ത വിവരം മറച്ച് വെച്ച് വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിക്കയോ ചെയ്യുന്നത് 1950 ലെ ജനപ്രതിനിധ്യ നിയമം സെക്ഷന്‍ 17 അനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചും കുറ്റകരമാണ്. ഐ.പി.സി. 171 എഫ് അനുസരിച്ച് ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് കള്ളവോട്ട്. ആരുടെയെങ്കിലും പ്രേരണയ്ക്ക് വഴങ്ങിയാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കിലും ശിക്ഷയില്‍ നിന്ന് ഴെിവാകുകയില്ല.
മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖ വ്യാജമായി ഉണ്ടാക്കിയാണ് വോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കില്‍ വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടം നടത്തിയതിനും കൂടി കേസെടുക്കും. കള്ള വോട്ട് ചെയ്യുന്നത് തടയാന്‍ പ്രത്യേക നിരീക്ഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാ ബൂത്തുകളിലും വീഡിയോ റോക്കോര്‍ഡിങ് ഉണ്ട്. 20 ബൂത്തുകളില്‍ തല്‍സമയ വെബ്കാസറ്റിങ്, 49 ബൂത്തുകളില്‍ സായുധ പോലീസു ണ്ടാകും. 53 ബൂത്തുകളില്‍ മൈക്രോ ഒബ്സര്‍മാരുണ്ടാവും. പൈവളികെ നഗര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലെ പ്രത്യേക കണ്ട്രോള് റൂമില്‍ വരണാധികാരി, ഉപ വരണാധികാരി എന്നിവരുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരും സാങ്കേതിക പരിജ്ഞാനമുള്ള ജീവനക്കാരുമടങ്ങുന്ന വലിയ ഒരു ടീം തന്നെ കണ്‍ട്രോള്‍റൂമില്‍ നിരീക്ഷണത്തിന് ഉണ്ടാകും. ഈ കേന്ദ്രത്തില്‍ ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു, പൊതു നിരീക്ഷക സുഷമ ഗൊഡ് ബൊലെ തുടങ്ങിയവരുമുണ്ടാവും. കുറ്റമാറ്റ വാര്‍ത്താവിനിമയ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വിദേശത്തോ, സംസ്ഥാനത്തിന് പുറത്തോ ഉള്ള വോട്ടറുടെയും വോട്ടേഴ്സ് ലിസറ്റില്‍ പേരുള്ള മരിച്ച ആളുടേയും തിരിച്ചറിയല്‍ രേഖ മറ്റാരെങ്കിലും ആവശ്യപ്പെട്ടാല്‍ നല്‍കരുത്. ഇതുപയോഗിച്ച് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ നല്കിയ ആള്‍ക്കെതിരെയും നടപടിയുണ്ടാവും. യഥാര്‍ത്ഥ വോട്ടര്‍ തന്നെയാണ് വോട്ട് ചെയ്യുന്നതെന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണം. ഉദ്യോഗസ്ഥര്‍ കള്ള വോട്ടിന് കൂട്ടുനിന്നാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു പറഞ്ഞു. വോട്ടറുടെ ഐഡന്റിറ്റി സംബസിച്ച് പരാതിയുണ്ടെങ്കില്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ. ടെന്റര്‍ വോട്ട് വോട്ടിങ്ങ് യന്ത്രത്തില്‍ ചെയ്യാന്‍ അനുവദിക്കരുത്.
എതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ വേണ്ടി പണമോ പാരിതോഷികങ്ങളോ നല്‍കുകയോ ഭീഷണിപ്പെടുത്തകയോ, വോട്ട് ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കുകയോ, ഭീഷണിപ്പെടുത്തകയോ, വോട്ടെടുപ്പിന് ഏതെങ്കിലും വിധത്തില്‍ തടസ്സമുണ്ടാക്കുകയോ, പോളിങ്ങ് ബൂത്തിലോ, ബൂത്തിന് സമീപമോ സംഘര്‍ഷമുണ്ടാക്കിയാലും കര്‍ശന നടപടികള്‍ നേരിടേണ്ടി വരും. പ്രവാസി വോട്ടര്‍മാരുടെ തിരിച്ചറിയല്‍ രേഖ ഒറിജിനല്‍ പാസ്പോര്‍ട്ട് മാത്രം പോളിങ് ബൂത്തിലെത്തുന്ന പ്രവാസി വോട്ടര്‍മാരുടെ ഒറിജിനല്‍ പാസ്പോര്‍ട്ട് മാത്രമാണ് തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുക. പ്രവാസി വോട്ടര്‍മാരുടെ മറ്റു രേഖകളൊന്നും തിരിച്ചറിയല്‍ രേഖയായി പരിഗണിക്കില്ല. വോട്ടര്‍ പട്ടികയില്‍ അവസാന ഭാഗത്താണ് പ്രവാസി വോട്ടര്‍മാരെ ലിസ്റ്റ് ചെയ്തിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Trending, Manjeshwaram, by-election, Must take action against fake votes
< !- START disable copy paste -->