അമ്മയും കുഞ്ഞും ഗട്ടറില്‍ വീണു; കേരളത്തിലെ മികച്ച ഗട്ടര്‍ കാസര്‍കോട്ട്; മൂന്ന് ഗട്ടറുകള്‍ക്ക് ജിഎച്ച്എമ്മിന്റെ 'പുരസ്‌കാരം'
Jan 20, 2017, 13:04 IST
കാസര്‍കോട്: (www.kasargodvartha.com 20/01/2017) കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്തെ സ്ലാബ് പൊളിഞ്ഞ ഗട്ടറില്‍ വീണ് അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റതിനെ തുടര്‍ന്ന് കാസര്‍കോട്ടെ മൂന്ന് ഗട്ടറുകള്‍ക്ക് അഴിമതി വിരുദ്ധകൂട്ടായ്മയായ ജിഎച്ച്എം പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ 'പുരസ്‌കാരം' നല്‍കി ആദരിച്ചു.
കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നിലെ ഗട്ടറിന് കേരളത്തിലെ മികച്ച ഗട്ടറിനുള്ള 'പുരസ്‌കാരവും' ഇഞ്ചോടിഞ്ച് മത്സരത്തില്‍ രണ്ടാമതെത്തിയ പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ ഗട്ടറിന് രണ്ടാമത്തെ ഗട്ടറിനുള്ള 'പുരസ്‌കാരം' ലഭിച്ചപ്പോള്‍ നിരവധി വിദ്യാര്‍ത്ഥികള്‍ നടന്നുപോകുന്ന ബിഇഎം സ്‌കൂളിന് സമീപത്തെ ഗട്ടര്‍ മൂന്നാമത്തെ 'പുരസ്‌കാരത്തിനും' അര്‍ഹരായി.
കഴിഞ്ഞ ദിവസം അമ്മയും കുഞ്ഞും നിസാര പരിക്കുകളോടെ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് 'പുരസ്‌കാര' ചടങ്ങിന് നേതൃത്വം നല്‍കിയ ജിഎച്ച്എം പ്രവര്‍ത്തകരായ ബുര്‍ഹാന്‍ തളങ്കര, സാദിഖ് സാച്ച, അമീന്‍ അടുക്കത്ത്ബയല്‍, അഷ്‌റഫ് അറന്തോട് എന്നിവര്‍ പറഞ്ഞു. 'പുരസ്‌കാരം' നേടിയ ഗട്ടറുകള്‍ക്ക് നാട്ടുകാര്‍ പുഷ്പവൃഷ്ടിയും നടത്തി.
കാസര്‍കോട്ടെ ഗട്ടറുകള്‍ക്ക് സമീപം ഫയര്‍ഫോഴ്‌സ്, പോലീസ്, ആംബുലന്‍സ് വാഹനങ്ങള്‍ ഒരുക്കിനിര്‍ത്തണമെന്നാണ് ജിഎച്ച്എം ആവശ്യപ്പെടുന്നത്. നിരവധി പേര്‍ ഗട്ടറില്‍ വീണ് പരിക്കേറ്റിട്ടും അധികൃതര്‍ക്ക് കുലുക്കമില്ലെന്നും സമരക്കാര്‍ കുറ്റപ്പെടുത്തി. അപകടക്കെണിയായ ഗട്ടറുകള്‍ക്ക് പുതിയ സ്ലാബ് ഇടണമെന്ന് ട്രാഫിക് സിവില്‍ പോലീസ് ഓഫീസര്‍ സനീഷും അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
Keywords: Kerala, kasaragod, Kasaragod-Municipality, Protest, Award, GHM, Police, Ambulance, Fire Force, Injured, Drainage, Gutter,