മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ചു; ദൗത്യസംഘത്തിന് പ്രതീക്ഷയേറി, രക്ഷിക്കാനുള്ള ശ്രമം തുടങ്ങി
Feb 9, 2022, 10:01 IST
പാലക്കാട്: (www.kasargodvartha.com 09.02.2022) മലമ്പുഴയിലെ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ചതായി ഫയര്‍ഫോഴ്സ്. അഞ്ച് മണിക്കൂറിനൊടുവിലാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. ദൗത്യസംഘത്തിലെ ഒരാള്‍ കയറിലൂടെ ഇറങ്ങിയാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. രണ്ട് കുപ്പി വെള്ളമാണ് നല്‍കിയത്. ഇതോടെ ദൗത്യസംഘത്തിന് പ്രതീക്ഷയേറി.
ബാബുവിനെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. സിവില്‍ ഡിഫന്‍സിലെ കണ്ണന് എന്ന ജീവനക്കാരനാണ് ഇക്കാര്യം ഫോണില്‍ അറിയിച്ചത്. കയര്‍ ഉപയോഗിച്ച് ബാബുവിനെ മുകളിലേക്ക് കയറ്റാന്‍ ശ്രമിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. വെള്ളം നല്‍കുന്നതിനായി വലിയ ഡ്രോണ്‍ കോയമ്പത്തൂരില്‍ നിന്ന് എത്തിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പേ അദ്ദേഹത്തിന് സൈന്യം വെള്ളവും ഭക്ഷണവും നല്കി. 20 അംഗ എന്‍ഡിആര്‍എഫ് ടീം, രണ്ട് യൂണിറ്റ് കരസേന, ഫയര്‍ഫോഴ്സ് എന്നിവരാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ബേസ് ക്യാമ്പ് തുറന്നു. മെഡികല്‍ ടീമും സജ്ജമാണ്.

തിങ്കളാഴ്ച വൈകിട്ടോടെയാണ് മലമ്പുഴ ചെറാട് സ്വദേശി ബാബു (23) സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയതും കാല്‍വഴുതി താഴേക്കു വീണ് മലയിടുക്കില്‍ കുടുങ്ങിയതും. രാത്രിയോടെ പൊലീസും ദുരന്തനിവാരണ സേനയും അടക്കമുള്ള സംഘം രക്ഷാപ്രവര്‍ത്തനത്തിനായി മലമുകളിലേക്ക് എത്തിയെങ്കിലും യുവാവ് കുടുങ്ങിയ ഭാഗത്തേക്കു പോകാന്‍ സാധിച്ചിരുന്നില്ല. അതോടെ രാത്രി മലമുകളില്‍ തന്നെ സംഘം ക്യാംപ് ചെയ്തു. വന്യമൃഗങ്ങള്‍ വരാതിരിക്കാന്‍ തീപ്പന്തങ്ങളും മറ്റും ഉപയോഗിച്ചാണ് സുരക്ഷയൊരുക്കിയത്. രാവിലെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു.
Keywords: Palakkad, News, Kerala, Water, Trending, Military gave water and food to Babu and started rescued.
Keywords: Palakkad, News, Kerala, Water, Trending, Military gave water and food to Babu and started rescued.