വോട്ടെണ്ണല്‍ അസാനഘട്ടത്തിലേക്ക്; മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീന്‍ തരംഗം
Oct 24, 2019, 12:54 IST
മഞ്ചേശ്വരം: (www.kasargodvartha.com 24.10.2019) മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ 16 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്റെ ലീഡ് 10,000 കടന്നു. 11385 വോട്ടിനാണ് എം സി ഖമറുദ്ദീന്‍ മുന്നിട്ട് നില്‍ക്കുന്നത്. വിജയം ഉറപ്പിച്ചതോടെ മണ്ഡലത്തില്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം തുടങ്ങി. 199 ല്‍ 177 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞു. ഒരു വട്ടം പോലും ലീഡ് പിടിച്ചടക്കാനാകാതെ മഞ്ചേശ്വരത്ത് ബി ജെ പി കനത്ത തകര്‍ച്ച നേരിട്ടു. എല്‍ ഡി എഫും മണ്ഡലത്തില്‍ തിളങ്ങാനായില്ല.
വോട്ട് നില
എം സി ഖമറുദ്ദീന്‍ - 60901
രവീശ തന്ത്രി കുണ്ടാര്‍ - 49516
എം ശങ്കര്‍ റൈ - 33346
വോട്ട് നില
എം സി ഖമറുദ്ദീന്‍ - 60901
രവീശ തന്ത്രി കുണ്ടാര്‍ - 49516
എം ശങ്കര്‍ റൈ - 33346
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, by-election, Trending, Manjeshwaram, Manjeshwaram by Election Result - 2019 Live.