മംഗളൂരുവിലെ വെടിവെപ്പ്: ജൂഡീഷ്യല്‍ അന്വേഷണം വേണം, കുറ്റക്കാരായ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി വേണം, മരിച്ചവര്‍ സമരത്തില്‍പോലും പങ്കെടുക്കാത്ത നിരപരാധികള്‍, സ്ഥലം സന്ദര്‍ശിച്ച സി പി എം പ്രതിനിധി സംഘത്തിന് മുന്നില്‍ പരാതികളുടെ കെട്ടഴിച്ച് പരിക്കേറ്റവര്‍
Dec 24, 2019, 20:04 IST
കാസര്‍കോട്: (www.kasargodvartha.com 24.12.2019) മംഗളൂരുവില്‍ പോലീസ് നടത്തിയ വെടിവയ്പ്പിനെ കുറിച്ചു ജുഡീഷ്യറി അന്വേഷണം വേണമെന്ന് സി പി എം പ്രതിനിധി സംഘം ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവില്‍ ചെറിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും പോലീസിന് വെടിവക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് ബോധ്യപ്പെട്ടതായി സി പി എം നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. മംഗളൂരുവില്‍ മരിച്ചവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍, എം പിമാരായ കെ കെ രാഗേഷ്, കെ സോമപ്രസാദ്, എം എല്‍ എമാരായ എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍, ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍, സി എച്ച് കുഞ്ഞമ്പു, കെ ആര്‍ ജയാനന്ദ എന്നിവര്‍ സന്ദര്‍ശിച്ചു.
കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവണം.പാവപ്പെട്ട കുടുംബങ്ങളുടെ ആശ്രയമാണ് വെടിവയ്പ്പില്‍ മരണപ്പെട്ട ബങ്കരയിലെ ജലീലും കുദ്രോളിയിലെ നൗഷിനും. അവരുടെ നിരാലംബരായ ബന്ധുക്കള്‍ക്കും സാരമായി പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കണം. കേരളത്തില്‍ നിന്നുള്ളവരാണ് അക്രമം നടത്തിയതെന്ന കര്‍ണാടക പോലീസിന്റെ പ്രചാരണം തീര്‍ത്തും തെറ്റാണ്. മരിച്ചവരിലും പരിക്കേറ്റവരിലും ഒരു മലയാളി പോലുമില്ല. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ കേരളത്തില്‍ നിന്ന് പോയ മാധ്യമപ്രവര്‍ത്തകരെ മണിക്കൂറുകളോളം തടഞ്ഞുവച്ച പോലീസുകാര്‍ക്കെതിരെയും നടപടി വേണം. ഇക്കാര്യങ്ങള്‍ പാര്‍ലമെന്റിന്റെയും ബന്ധപ്പെട്ടവരുടെയും ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് നേതാക്കള്‍ പറഞ്ഞു. കേരളവും കര്‍ണാടകവും പരസ്പരം സഹകരിച്ചു കഴിയുന്നവരാണ്. മംഗളൂരുവുമായി മലയാളികള്‍ക്ക് അടുത്തബന്ധമുണ്ട്. അതില്‍ ഭിന്നിപ്പുണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങളെയും നേതാക്കള്‍ അപലപിച്ചു.
ആശുപത്രിയില്‍ കഴിയുന്ന പത്തോളം പേരെ കാണുകയുണ്ടായെന്ന് പി കരുണാകരന്‍ പറഞ്ഞു. മുന്‍ മേയര്‍ അടക്കം പരിക്കേറ്റവരിലുണ്ട്. അതില്‍ ഒരാളുപോലും സംഘര്‍ഷത്തിന് പോയിട്ടില്ല. പ്രതിഷേധത്തില്‍ പോലും പങ്കെടുത്തിരുന്നില്ല. പലരുടെയും പിന്നില്‍ നിന്നാണ് വെടിയേറ്റത്. നടന്നുപോകുന്നവരെ പൊലീസ് വെടിവച്ചിടുകയാണെന്നാണ് ഇത് തെളിയിക്കുന്നത്. ഒരു വിദ്യാര്‍ഥിയുടെ കരള്‍ പിളര്‍ന്നാണ് വെടിയുണ്ട കയറിയത്. പോലീസ് വെടിവെച്ച പ്രതിഷേധത്തില്‍ 150ഓളം പേരാണ് പങ്കെടുത്തത്. അവരെ അറസ്റ്റ് ചെയ്തു നീക്കാന്‍ കഴിയുമായിരുന്നു. ആശുപത്രികള്‍ക്ക് നേരെയും പൊലീസ് അതിക്രമമുണ്ടായി. വെടിവയ്പ്പിന് മുന്നോടിയായുള്ള നടപടികളൊന്നും പൊലീസ് പൂര്‍ത്തിയാക്കിയിരുന്നില്ല. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചുവെന്ന പ്രചാരണത്തിലും കഴമ്പില്ലെന്ന് സോമപ്രസാദ് എം പി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് അക്രമത്തിന് പിന്നിലെന്ന കര്‍ണാടക മന്ത്രിയുടെ പ്രസ്താവനയും അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, CPM, Trending, Mangaluru police shooting; CPM leaders visited victims
< !- START disable copy paste -->