ലോക്ഡൗണില്‍ മംഗളൂരുവിലെ ബന്ധുവീട്ടില്‍ കുടുങ്ങിയ കുട്ടികളെ കാസര്‍കോട്ടെ മാതാപിതാക്കളുടെ അടുത്തെത്തിച്ച് കര്‍ണാടക പോലീസ്
Apr 16, 2020, 12:41 IST
മംഗളൂരു: (www.kasargodvartha.com 16.04.2020) ലോക്ഡൗണില്‍ മംഗളൂരുവിലെ ബന്ധുവീട്ടില്‍ കുടുങ്ങിയ കുട്ടികളെ കാസര്‍കോട്ടെ മാതാപിതാക്കളുടെ അടുത്തെത്തിച്ച് കര്‍ണാടക പോലീസ്. മംഗളൂരു ഈസ്റ്റ് (കദ്രി) പോലീസ് എ എസ് ഐ സന്തോഷ് കുമാര്‍ പാടീല് ആണ് കുട്ടികളെ തലപ്പാടി അതിര്‍ത്തിയിലെത്തിച്ചത്. ഇവിടെ നിന്നും ബന്ധുക്കള്‍ കുട്ടികളെ കൂട്ടിക്കൊണ്ടുപോയി.
അവധി ആഘോഷിക്കാനായി മംഗളൂരു മംഗലദേവിയിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു കുട്ടികള്‍. ഇതിനിടെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ കുട്ടികള്‍ ഇവിടെ കുടുങ്ങി. മഞ്ചേശ്വരം സ്വദേശികളായ ഇവരുടെ മാതാപിതാക്കള്‍ അവിടെയും കുട്ടികള്‍ മംഗളൂരുവിലുമായി. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് എ എസ് ഐ സന്തോഷ് കുമാര്‍ ഇടപെട്ട് കുട്ടികളെ തലപ്പാടിയലെത്തിക്കാമെന്ന് അറിയിച്ചത്. കേരള പോലീസിന്റെ അനുമതിയോടെ വീട്ടുകാര്‍ തലപ്പാടി ചെക്ക്പോസ്റ്റിലെത്തി കുട്ടികളെ കൂട്ടിക്കൊണ്ടുപോയി.
നേരത്തെ മറ്റൊരു കുട്ടിയെയും ആശുപത്രിയിലെത്തിക്കാന്‍ വേണ്ടി എ എസ് ഐ സന്തോഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. സന്തോഷ് കുമാറിന്റെ മനുഷ്യത്വപരമായ നിലപാടുകള്‍ക്ക് സോഷ്യല്‍ മീഡിയ കൈയ്യടിക്കുകയാണ്. സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. പി എസ് ഹര്‍ഷയും സന്തോഷ് കുമാറിന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ചു.
Keywords: Kasaragod, Kerala, news, Mangalore, Karnataka, Top-Headlines, Trending, COVID-19, Thalappady, Mangaluru cop helps unite two children with their parents in Kerala
< !- START disable copy paste -->