city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീട്ടില്‍ രണ്ട് മരണക്കുഴി തയ്യാറാക്കി വെച്ച യുവാവ് പിടിയില്‍, താഴിട്ട് പൂട്ടിയ മുറി പോലീസ് തുറന്നത് വാതില്‍ ചവിട്ടിത്തകര്‍ത്ത്

കാസര്‍കോട്: (www.kasargodvartha.com 26.04.2017) ചെര്‍ക്കള പാടിയില്‍ താമസിക്കുന്ന യുവാവ് ഒരു മുറിയില്‍ രണ്ട് മരണക്കുഴി ഒരുക്കിയതായി കണ്ടെത്തി. താഴിട്ട് പൂട്ടിയ മുറി പോലീസ് ചവിട്ടിത്തുറന്നതോടെയാണ് മരണക്കുഴി കണ്ടെത്തിയത്. കുഴിയെടുത്ത യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. www.kasargodvartha.com

കര്‍ണാടക സ്വദേശിയും പാടിയില്‍ വിവാഹിതനായി താമസിക്കുകയും ചെയ്യുന്ന ചന്ദ്രശേഖരന്‍ (40) ആണ് പിടിയിലായത്. 50 വയസായ ഭാര്യയും, 55 വയസുള്ള അസുഖ ബാധിതനായ ഭാര്യാ സഹോദരനുമാണ് ചന്ദ്രശേഖരനൊപ്പം ഈ വീട്ടില്‍ താമസിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് തന്നെക്കാള്‍ 10 വയസ് പ്രായമുള്ള പാടി സ്വദേശിനിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഇടക്കിടെ ഓട്ടോ ഓടിച്ചാണ് ഇയാള്‍ വരുമാന മാര്‍ഗം കണ്ടെത്തിയിരുന്നത്. www.kasargodvartha.com

ഭാര്യയുമായി ഇയാള്‍ സ്ഥിരമായി വഴക്കിടാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. ബുധനാഴ്ച ഉച്ചയ്ക്കും ഭാര്യയുമായി വഴക്കിട്ടപ്പോള്‍ നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. അപ്പോഴാണ് മൂന്ന് മുറികളുള്ള വീട്ടിലെ ഒരു മുറി ചന്ദ്രശേഖരന്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന വിവരം ഭാര്യ നാട്ടുകാരെ അറിയിച്ചത്. നാട്ടുകാര്‍ മുറി തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ കൂട്ടാക്കിയില്ല. ഇതോടെ സംശയം തോന്നിയ നാട്ടുകാര്‍ വിദ്യാനഗര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തിയിട്ടും ഇയാള്‍ പൂട്ടിയിട്ട മുറി തുറന്നുകൊടുക്കാന്‍ തയ്യാറായില്ല. ഇതേതുടര്‍ന്നാണ് പോലീസ് വാതില്‍ ചവിട്ടിത്തുറന്നതും, മുറിക്കകത്ത് രണ്ട് മരണക്കുഴികള്‍ കണ്ടെത്തിയതും. www.kasargodvartha.com

കുഴി മൂടാന്‍ നിര്‍ദേശം നല്‍കിയ ശേഷമാണ് ചന്ദ്രശേഖരനെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തത്. സ്വത്തിന് വേണ്ടി ഭാര്യയെയും സഹോദരനെയും അപായപ്പെടുത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്. അതേസമയം ചന്ദ്രശേഖരന് മാനസീകാസ്വാസ്ഥ്യമുള്ളതായി പോലീസ് വിശദീകരിച്ചു.

വീട്ടില്‍ രണ്ട് മരണക്കുഴി തയ്യാറാക്കി വെച്ച യുവാവ് പിടിയില്‍, താഴിട്ട് പൂട്ടിയ മുറി പോലീസ് തുറന്നത് വാതില്‍ ചവിട്ടിത്തകര്‍ത്ത്

Keywords : Kasaragod, Cherkala, House, Police, Accuse, Custody, Trending, Investigation, Chandra Shekaran, Natives, Wife, Man held for digging grave inside house. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia