'കൊച്ചീല് പഞ്ഞിക്കിടലെന്ന് പറഞ്ഞാ എന്താന്ന് അറിയോ?'; ത്രിലടിപ്പിച്ച് മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വ്വം' ടെയിലര്‍, മാസ് പ്രകടനങ്ങള്‍ കാഴ്ച വച്ച് താരങ്ങള്‍
കൊച്ചി: (www.kasargodvartha.com 24.02.2022) മമ്മൂട്ടി കേന്ദ്ര കഥാപാത്രമാക്കി എത്തുന്ന അമല്‍ നീരദ് സംവിധാനം ചെയ്യുന്ന 'ഭീഷ്മ പര്‍വ്വം' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ത്രിലടിപ്പിക്കുന്ന വിരുന്നാണ് ചിത്രം പ്രേക്ഷകര്‍ക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ട്രെയിലറില്‍ മാസ് പ്രകടനമാണ് താരങ്ങള്‍ കാഴ്ച വയ്ക്കുന്നത്.
തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വതി തുടങ്ങിയ താരങ്ങള്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭീഷ്മപര്‍വ്വം ട്രെയിലര്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന ഇതിവൃത്തം ആക്ഷന്‍ പ്രധാന്യം നല്‍കുന്നതാണ്. അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. എ ആന്‍ഡ് എയാണ് ചിത്രത്തിന്റെ വിതരണം. വിവേക് ഹര്‍ഷന്‍ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് 'ഭീഷ്മ പര്‍വ്വ'ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Mammootty-Filim, Bheeshma Parvam, Trending, Video, Trailer, Mammootty movie Bheeshma Parvam Trailer out.