ഒരു കൂറ്റന്‍ പെരുമ്പാമ്പിനൊപ്പം ഭയമില്ലാതെ കളിക്കുന്ന കൊച്ചു പെണ്‍കുട്ടി; വൈറലായി വീഡിയോ
ന്യൂഡെല്‍ഹി: (www.kasargodvartha.com 15.12.2021) ഒരു കൂറ്റന്‍ പെരുമ്പാമ്പിനൊപ്പം ഭയമില്ലാതെ കളിക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചുവന്ന ടീ ഷര്‍ടും പാന്റും നീല ചെരുപ്പും ധരിച്ച ഒരു സുന്ദരിയായ കൊച്ചുപെണ്‍കുട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്.
പെണ്‍കുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു കൂറ്റന്‍ പെരുമ്പാമ്പ് അവള്‍ക്കരികിലേയ്ക്ക് ഇഴഞ്ഞടുക്കുകയാണ്. എന്നാല്‍ പാമ്പിനെ കണ്ട സന്തോഷത്തിലാണ് അവള്‍. ഭീമന്‍ പാമ്പാണ് അരികിലേക്ക് ഇഴഞ്ഞടുക്കുന്നതെങ്കിലും അവള്‍ ശാന്തമായി അതിനൊപ്പം കളിക്കുകയാണ്. പാമ്പ് കാലിന് ചുവട്ടിലേക്ക് ഇഴഞ്ഞെത്തിയപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും കാല് മാറ്റി.
തുടര്‍ന്ന് പാമ്പിന്റെ തലയില്‍ പിടിക്കുകയും തലോടുകയുമൊക്കെ ചെയ്യുന്നുണ്ട്. കൂടാതെ കൂറ്റന്‍ പെരുമ്പാമ്പിന്റെ പുറത്ത് കിടന്ന് പുഞ്ചിരിയോടെ അതിനെ തഴുകുന്നതും വീഡിയോയില്‍ കാണാം. രണ്ടാളും കൂടെ വളരെ അടുത്ത കൂട്ടുകാരെപ്പോലെയാണ് തോന്നിക്കുന്നത്.
സ്‌നേക് വേള്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. യാതൊരു ഭയവുമില്ലാതെ പെണ്‍കുട്ടി പാമ്പിനൊപ്പം കളിക്കുന്ന വീഡിയോ കണ്ട് നിരവധി പേരാണ് അത്ഭുതപ്പെട്ടും വിമര്‍ശിച്ചും കമന്റ് രേഖപ്പെടുത്തുന്നത്.
Keywords: New Delhi, News, National, Top-Headlines, Trending, Girl, Video, Snake, Viral, Python, Little girl fearlessly plays with huge python, video goes viral