വെള്ളരിക്കുണ്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കൊട്ടിക്കലാശം നിരോധിച്ചു; മലയോരത്ത് പൊലീസിന്റെ റൂട് മാര്‍ച്ച്
വെള്ളരിക്കുണ്ട്: (www.kasargodvartha.com 11.12.2020) തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രമ സമാധാനം ഉറപ്പ് വരുത്താന്‍ പൊലീസ് മലയോരത്തും റൂട് മാര്‍ച്ച് നടത്തി.
വെള്ളരികുണ്ട് സര്‍കിള്‍ പരിധിയിലെ കൊന്നക്കാട്, മാലോം, പരപ്പ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച വൈകിട്ട് പൊലീസ് റൂട് മാര്‍ച്ച് നടത്തിയത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യതയുണ്ടെന്ന റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് മാലോം, കൊന്നക്കാട്, പരപ്പ എന്നിവിടങ്ങളില്‍ പൊലീസ് കര്‍ശന സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി റൂട് മാര്‍ച്ച് നടത്തിയത്.
ക്രമ സമാധാനം മുന്‍നിര്‍ത്തി മാലോം, പരപ്പ, കൊന്നക്കാട് തുടങ്ങി വെള്ളരിക്കുണ്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന എല്ലാ ടൗണുകളിലും കൊട്ടിക്കലാശം നിരോധിച്ചതായി വെള്ളരിക്കുണ്ട് സി ഐ കെ പ്രേം സദന്‍ അറിയിച്ചു.
പൊലീസ് നിര്‍ദ്ദേശം അവഗണിച്ചു കൊട്ടിക്കലാശത്തിനിറങ്ങിയാല്‍ കര്‍ശന പൊലീസ് നടപടി നേരിടേണ്ടിവരുമെന്നും രാഷ്ട്രീയ പാര്‍ടി പ്രവര്‍ത്തകരും നേതാക്കളും പൊലീസിനോട് സഹകരിക്കണമെന്നും വെള്ളരിക്കുണ്ട് സി ഐ അറിയിച്ചു.
പൊലീസിന്റെ റൂട് മാര്‍ച്ചില്‍ സി ഐ കെ പ്രേം സദന്‍, എസ് ഐ എം വി ശ്രീദാസ്, എ എസ് ഐ റജി കുമാര്‍ തുടങ്ങി വനിതാ പൊലീസ് ഉള്‍പെടെ 50 പൊലീസുകാര്‍ പങ്കെടുത്തു.
Keywords: Kasaragod, Vellarikundu, Kerala, News, Police-station, Police, March, Election, Trending, Kotti Kalasham Rally banned at Vellarikkund police station limits too; Police conducts route march along hillside