city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളത്തിന്റെ ദീര്‍ഘകാല വികസനം ലക്ഷ്യമിട്ട് ധനമന്ത്രി; സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങള്‍ ഇവ

തിരുവനന്തപുരം: (www.kasargodvartha.com 11.03.2022) രണ്ടാം പിണറായി സര്‍കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ 1.34 ലക്ഷം കോടി വരവും 1.57 ലക്ഷം കോടി ചിലവും പ്രതീക്ഷിക്കുന്നു. മൂലധന ചിലവിനായി 14891 കോടി രൂപ. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 2.3 ശതമാനം റവന്യൂ കമ്മി. 3.91 ശതമാനം ധനക്കമ്മി. 37.18 ശതമാനം പൊതുകടം.

കേരളത്തിന്റെ ദീര്‍ഘകാല വികസനം ലക്ഷ്യമിട്ട് ധനമന്ത്രി; സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങള്‍ ഇവ


സംസ്ഥാനം തുടര്‍ച്ചയായി വന്ന പ്രകൃതി ദുരന്തങ്ങള്‍ മൂലവും കോവിഡിനെ തുടര്‍ന്നും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമം നടത്തുകയാണ്. ഭാവി വളര്‍ച്ച മുന്‍നിര്‍ത്തിയുള്ള വമ്പന്‍ പ്രഖ്യാപനങ്ങളാണ് കെഎന്‍ ബാലഗോപാലിന്റെ ബജറ്റില്‍ ഉണ്ടായത്.

കേരള ബജറ്റ് ഒറ്റ നോട്ടത്തില്‍: 

ലോക സമാധാനത്തിനായി ആഗോള ഓണ്‍ലൈന്‍ സെമിനാര്‍ - 2 കോടി

വിലക്കയറ്റം നേരിടാന്‍ - 2000 കോടി

ഭക്ഷ്യ സുരക്ഷക്ക് - 2000 കോടി

സര്‍വകലാശാലകളില്‍ സ്റ്റാര്‍ട് അപ് ഇന്‍കുബേഷന്‍ യൂനിറ്റ് - 200 കോടി

സര്‍വകലാശാലകളില്‍ രാജ്യാന്തര ഹോസ്റ്റലുകള്‍

തിരുവനതപുരത്ത് മെഡികല്‍ ടെക് ഇന്നൊവേഷന്‍ പാര്‍ക് - 150 കോടി

140 മണ്ഡലത്തിലും സ്‌കില്‍ പാര്‍കുകള്‍ - 350 കോടി

മൈക്രോ ബയോ കേന്ദ്രങ്ങള്‍ - 5 കോടി

ഗ്രാഫീന് ഗവേഷണത്തിന് - ആദ്യ ഗഡു 15 കോടി

ഐടി ഇടനാഴികളില്‍ 5 ഏ ലീഡര്‍ഷിപ് പാകേജ്

ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ ടി ഇടനാഴികള്‍

കൊല്ലത്തും കണ്ണൂരും പുതിയ ഐടി പാര്‍ക് - 1000 കോടി

വര്‍ക് നിയര്‍ ഹോം പദ്ധതി - 50 കോടി

നാല് സയന്‍സ് പാര്‍കുകള്‍ - 1000 കോടി

ആഗോള ശാസ്‌ത്രോത്സവം തിരുവനന്തപുരത്ത് - 4 കോടി

മരിച്ചീനിയില്‍ നിന്ന് സ്പിരിറ്റ് - ഗവേഷണത്തിന് 2 കോടി

അഗ്രി ടെക് ഫെസിലിറ്റി സെന്റര്‍ - 175 കോടി

10 മിനി ഫുഡ് പാര്‍ക് -100 കോടി

റബര്‍ സബ്‌സിഡി - 500 കോടി

2050 ഓടെ കാര്‍ ബന്‍ ബഹിര്‍ഗമനം ഇല്ലാതാക്കും

ഫെറി ബോടുകള്‍ സോളാറാക്കും

വീടുകളില്‍ സോളാര്‍ സ്ഥാപിക്കാന്‍ വായ്പയ്ക്ക് പലിശ ഇളവ്

ഡാമിലെ മണല്‍ വാരം യന്ത്രങ്ങള്‍ വാങ്ങാന്‍ - 10 കോടി

ശുചിത്വ സാഗരം പദ്ധതി - 10 കോടി

പരിസ്ഥിതി ബജറ്റ് 2023 മുതല്‍

നെല്‍കൃഷി വികസനം - 76 കോടി

നെല്ലിന്റെ താങ്ങു വില - 28 രൂപ 20 പൈസ

തിര സംരക്ഷണം - 100 കോടി

മനുഷ്യവന്യ ജീവി സംഘര്‍ഷം തടയാന്‍ - 25 കോടി

കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാന്‍ - 140 കോടി

ആലപ്പുഴ-കോട്ടയം വെള്ളപ്പൊക്ക ഭീഷണി തടയാന്‍ - 33 കോടി

ശബരിമല മാസ്റ്റര്‍ പ്ലാന്‍ - 30 കോടി

ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ടെക്‌നോളജി ഹബ്ബ് സ്ഥാപിക്കും

ഒരു കുടുംബം ഒരു സംരംഭം പദ്ധതി - 7 കോടി

സ്വകാര്യ വ്യവസായ പാര്‍കുകള്‍ക്ക് പ്രോത്സാഹനം

ടൈറ്റാനിയം മാലിന്യത്തില്‍ നിന്നും മുല്യവര്‍ധിത ഉത്പന്നങ്ങള്‍

സംസ്ഥാനത്ത് 2000 വൈ ഫൈ കേന്ദ്രങ്ങള്‍ 

ഡിജിറ്റല്‍ സര്‍വകലാശാലക്ക് - 23 കോടി

കെ ഫോണ്‍ ആദ്യ ഘട്ടം ജൂണ്‍ 30 നു തീര്‍ക്കും

തിരുവനന്തപുരം ഔടര്‍ റിംഗ് റോഡ് - 1000 കോടി

പ്രളയത്തില്‍ തകര്‍ന്ന പാലങ്ങള്‍ക്ക് - 92 കോടി അനുവദിച്ചു

പുതിയ 6 ബൈപാസുകള്‍ക്ക് - 200 കോടി.


Keywords: News, Kerala, State, Thiruvananthapuram, Budget, Kerala-Budget, Minister, Business, Trending, Top-Headlines, Kerala Budget 2022 Announcements

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia