city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വോടെണ്ണലിന് കാസർകോട് സജ്ജം, 5 കേന്ദ്രങ്ങൾ, ഫലങ്ങളറിയാൻ വിപുലമായ സൗകര്യങ്ങൾ

കാസർകോട്: (www.kasargodvartha.com 09.04.2021) മെയ് രണ്ടിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോടെണ്ണലിന് ജില്ലയിൽ അഞ്ച് കേന്ദ്രങ്ങൾ സജ്ജമാക്കി. ഒരു കേന്ദ്രത്തിൽ നാല് ഹാളുകൾ വീതം ഉണ്ടാവും. ഒരു ഹാളിൽ ഏഴ് മേശകൾ വോടെണ്ണലിന് ഒരുക്കും. പോസ്റ്റൽ ബാലറ്റിന് പ്രത്യേക കൗണ്ടിംഗ് ഹാൾ ഉണ്ടാവും. മെയ് രണ്ടിന് രാവിലെ എട്ട് മണിക്ക് വോടെണ്ണൽ തുടങ്ങും.

വോടെണ്ണൽ കേന്ദ്രങ്ങൾ: മഞ്ചേശ്വരം - കുമ്പള ഗവ. ഹയർ സെകൻഡറി സ്‌കൂൾ, കാസർകോട് - കാസർകോട് ഗവ. കോളജ്, ഉദുമ - പെരിയ ഗവ. പോളിടെക്‌നിക് കോളജ്, കാഞ്ഞങ്ങാട് - നെഹ്‌റു കോളജ്, പടന്നക്കാട്, തൃക്കരിപ്പൂർ - തൃക്കരിപ്പൂർ ഗവ. പോളിടെക്‌നിക് കോളജ്.

വോടെണ്ണലിന് കാസർകോട് സജ്ജം, 5 കേന്ദ്രങ്ങൾ, ഫലങ്ങളറിയാൻ വിപുലമായ സൗകര്യങ്ങൾ

വരണാധികാരിയുടെ ചുമതലയിലാണ് വോടെണ്ണൽ നടക്കുക. ഓരോ റൗണ്ട് വോടെണ്ണലിന്റെ ഫലവും വരണാധികാരി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറിൽ പബ്ലിഷ് ചെയ്താൽ അത് നേരിട്ട് വെബ്‌സൈറ്റിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാവും വിധമാണ് സജ്ജീകരണം. https://results.(dot)eci.(dot)gov.(dot)in/ എന്ന വെബ്‌സൈറ്റിൽ ട്രെൻഡുകളും ഫലവും തൽസമയം ലഭ്യമാവും. വോടർ ഹെൽപ്‌ലൈൻ ആപിലും ഫലം ലഭിക്കും.

വോടെണ്ണലിന് മുന്നോടിയായി ഓൺലൈൻ സജ്ജീകരണങ്ങൾ വിലയിരുത്താനും ഉദ്യോഗസ്ഥർക്ക് പരിശീലനത്തിനുമായി തെരഞ്ഞെടുപ്പ് കമീഷൻ ഡ്രൈ റണും ഡ്രസ് റിഹേഴ്‌സലും നടത്തും. വോടെണ്ണൽ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷൻ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും ഉദ്യോഗസ്ഥർക്ക് ഓൺലൈനായി പരിശീലനം നൽകി. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുത്തു.

Keywords:  Kerala, News, Kasaragod, Top-Headlines, Election, Niyamasabha-Election-2021, Vote, District Collector, Trending, Kasargod ready for vote counting, 5 centers, advanced facilities to know the results.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia