ജീവനക്കാരന് കോവിഡ്; കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസ് അടച്ചു
Oct 7, 2020, 13:37 IST
കാസര്‍കോട്: (www.kasargodvartha.com 07.10.2020) ജീവനക്കാരന് കോവിഡ് പോസറ്റീവ് ആയതിനെ തുടര്‍ന്ന് കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസ് അടച്ചു. ബുധനാഴ്ചയാണ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്.
ഇതൊടെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ക്വാറന്റേനില്‍ പോകുകയും താല്‍ക്കാലികമായി പോസ്റ്റ് ഓഫീസ് അടച്ചിടുകയുമായിരുന്നു.
കാസര്‍കോട്ടെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം കോവിഡ് വ്യാപനം കാരണം പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്.
പോലീസ് സ്റ്റേഷന്‍, ഫയര്‍ സ്റ്റേഷന്‍, ഇപ്പോള്‍ പോസ്റ്റ് ഓഫീസും പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്.
Keywords: Kasaragod, news, Kerala, COVID-19, Trending, Post Office, Kasargod head post office closed Due to COVID