city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിവാദങ്ങൾക്കിടെ കാസര്‍കോട് മീൻ മാര്‍ക്കറ്റ് പ്രവർത്തനം പുനരാരംഭിച്ചു; തുറന്നത് കലക്ടറുടെ നിർദ്ദേശപ്രകാരം കർശന ഉപാധികളോടെ

കാസർകോട്: (www.kasargodvartha.com 17.09.2020) കോവിഡിനെ തുടർന്ന് മാസങ്ങളായി അടച്ചു പൂട്ടിയ കാസർകോട് മത്സ്യ മാർക്കറ്റ് വിവാദങ്ങൾക്കിടെ തുറന്നു. കലക്ടറുടെ നിർദ്ദേശപ്രകാരം കർശന ഉപാധികളോടെയാണ് മത്സ്യ മാർക്കറ്റ് തുറന്നത്. നഗരസഭയും എം എൽ എയും യു ഡി എഫും മത്സ്യ മാർക്കറ്റ് തുറന്ന് കൊടുക്കാത്ത കലക്ടറുടെ നടപടിയെ ശക്തമായി വിമർശിച്ചു കൊണ്ട് രംഗത്ത് വന്നതോടെ ഇത് സംബന്ധിച്ച വിവാദം കൊഴുത്തിരുന്നു.
വിവാദങ്ങൾക്കിടെ കാസര്‍കോട് മീൻ മാര്‍ക്കറ്റ് പ്രവർത്തനം പുനരാരംഭിച്ചു; തുറന്നത് കലക്ടറുടെ നിർദ്ദേശപ്രകാരം കർശന ഉപാധികളോടെ


കഴിഞ്ഞ ദിവസം ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ ഉപാധികളോടെ മാർക്കറ്റ് തുറക്കാമെന്ന് കലക്ടർ അറിയിച്ചിരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി പേര്‍ വീതം എന്ന ക്രമത്തില്‍, മാര്‍ക്കറ്റിനകത്ത് ആകെയുള്ള കച്ചവടക്കാരില്‍ 50 ശതമാനം പേരെ മാത്രമേ ഒരു ദിവസം കച്ചവടം നടത്താന്‍ അനുവദിക്കൂ. മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനും പ്രത്യേകം വഴികള്‍ ക്രമീകരിക്കും.

ടോക്കണ്‍ നല്‍കി ഒരേ സമയത്ത് പരമാവധി 50 പേരെ മാത്രം അകത്ത് പ്രവേശിപ്പിക്കും. രാവിലെ 7.30 വരെ റീട്ടയില്‍ വ്യാപാരികള്‍ക്കും അതിനു ശേഷം പൊതുജനങ്ങള്‍ക്കും മാത്രമായി പ്രവേശനം നിയന്ത്രിക്കും. മാര്‍ക്കറ്റിനകത്തേക്ക് വരുന്ന ഗുഡ്സ് വാഹനങ്ങള്‍ അരമണിക്കൂറിനകം സാധനങ്ങള്‍ ഇറക്കി പുറത്തു പോവുകയും താളിപ്പടുപ്പ് മൈതാനത്ത് പാര്‍ക്ക് ചെയ്യേണ്ടതുമാണെന്ന ഉപാധികളോടെയാണ് മാർക്കറ്റ് തുറന്നിട്ടുള്ളത്. മാർക്കറ്റ് അടച്ചിട്ട സമയങ്ങളിൽ ഇവിടുത്തെ തൊഴിലാളികൾ പ്രധാനമായും കാസർകോട് പഴയ മിലൻ തീയേറ്ററിന് സമീപത്തായിരുന്നു മീൻ കച്ചവടം നടന്നിരുന്നത്.

Keywords:  Kasaragod, news, Kerala, COVID-19, Trending, Fish-market, District Collector, Kasargod fish market resumes operations

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia