കാസർകോട്ട് 74.86 ശതമാനം പോളിങ്; ഏറ്റവും കൂടുതൽ പോളിങ് കടുത്ത മത്സരം നടക്കുന്ന മഞ്ചേശ്വരത്ത്
Apr 6, 2021, 20:37 IST
കാസർകോട്: (www.kasargodvartha.com 06.04.2021) ജില്ലയിൽ 74.86 ശതമാനം പോളിങ് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിങ് മഞ്ചേശ്വരം മണ്ഡലത്തിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 76.79 ശതമാനം പോളിങാണ് മഞ്ചേശ്വരത്ത് രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ 76.73 ശതമാനം പോളിങ്ങുമായി തൃക്കരിപ്പൂരുമുണ്ട്.
ഉദുമയിൽ 75.46 ശതമാനവും കാഞ്ഞങ്ങാട്ട് 74.27 ശതമാനവും വോട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് കാസർകോട്ടാണ്. 70.85 ശതമാന പേര് മാത്രമാണ് കാസർകോട്ട് സമ്മതിദാന അവകാശം വിനിയോഗിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ രാത്രി 8.30 വരെ ജില്ലയില്‍ 74.91 ശതമാനം പോളിങ്. ആകെയുള്ള 1058337 വോട്ടര്‍മാരില്‍ 792837 പേര്‍ വോട്ട് രേഖപ്പെടുത്തി. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ മഞ്ചേശ്വരത്താണ് ഏറ്റവും ഉയര്‍ന്ന പോളിങ് -76.81 ശതമാനം. കാസര്‍കോട് 70.87, ഉദുമ 75.56, കാഞ്ഞങ്ങാട് 74.35, തൃക്കരിപ്പൂര്‍ 76.77 എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയത്. പുരുഷ വോട്ടര്‍മാരില്‍ 73 ശതമാനം (377356 പേര്‍) പേര്‍ വോട്ടു രേഖപ്പെടുത്തി. സ്ത്രീ വോട്ടര്‍മാരില്‍ 76.73 ശതമാനവും (415479 പേര്‍) വോട്ട് രേഖപ്പെടുത്തി. ആകെയുള്ള ആറ് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്മാരില്‍ രണ്ട് പേര്‍ വോട്ടു രേഖപ്പെടുത്തി.
നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്ക് ചുവടെ ചേര്‍ക്കുന്നു. ( ആകെ വോട്ട് ചെയ്തവര്‍, ആകെ വോട്ട് ചെയ്ത പുരുഷ വോട്ടര്‍മാര്‍, സ്ത്രീ വോട്ടര്‍മാര്‍, ട്രാന്‍സ് ജെന്‍ഡേഴ്‌സ് വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍)
മഞ്ചേശ്വരം മണ്ഡലം
ആകെ വോട്ടുചെയ്തവര്‍- 76.81 %
പുരുഷ വോട്ടര്‍മാര്‍-73.09 %
സ്ത്രീ വോട്ടര്‍മാര്‍-80.55 %
ട്രാന്‍സ്‌ജെന്‍ഡേര്‍സ്-0
കാസര്‍കോട് മണ്ഡലം
ആകെ വോട്ടുചെയ്തവര്‍ -70.87 %
പുരുഷ വോട്ടര്‍മാര്‍-70.34 %
സ്ത്രീ വോട്ടര്‍മാര്‍-71.41 %
ട്രാന്‍സ്‌ജെന്‍ഡേര്‍സ്-0
ഉദുമ മണ്ഡലം
ആകെ വോട്ടുചെയ്തവര്‍- 75.56 %
പുരുഷ വോട്ടര്‍മാര്‍-72.46 %
സ്ത്രീ വോട്ടര്‍മാര്‍-78.52 %
ട്രാന്‍സ്‌ജെന്‍ഡേര്‍സ്-0
കാഞ്ഞങ്ങാട് മണ്ഡലം
ആകെ വോട്ടുചെയ്തവര്‍-74.35 %
പുരുഷ വോട്ടര്‍മാര്‍- 74.21 %
സ്ത്രീ വോട്ടര്‍മാര്‍- 74.47 %
ട്രാന്‍സ്‌ജെന്‍ഡേര്‍സ്-50 %
തൃക്കരിപ്പൂര്‍ മണ്ഡലം
ആകെ വോട്ടുചെയ്തവര്‍- 76.77%
പുരുഷ വോട്ടര്‍മാര്‍-74.93 %
സ്ത്രീ വോട്ടര്‍മാര്‍-78.43
ട്രാന്‍സ്‌ജെന്‍ഡേര്‍സ്-100 %
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, Manjeshwaram, Kanhangad, Trikaripure, Vote, Poll, Kasargod: 74.86 per cent polling; Manjeswaram has the highest.
< !- START disable copy paste -->