Karkatakam| കര്‍കടക മാസത്തിനെ രാമായണ മാസം എന്നും വിളിക്കുന്നു; കാരണം ഉണ്ട്
Jul 8, 2022, 11:43 IST
(www.kasargodvartha.com) കര്‍കടക മാസത്തിനെ നാം രാമായണ മാസം എന്നും വിളിക്കുന്നുണ്ട്. കാരണം കര്‍കിടകം തുടങ്ങിയാല്‍ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും. അതുകൊണ്ടുതന്നെ ഈ മാസം മുഴുവനും രാമായണം പാരായണം ചെയ്യുകയാണ് വേണ്ടത്. പാരായണം ചെയ്യുക വഴി മനസും ശരീരവും എല്ലാം ശുചിയാകും.
വീട്ടിലെ മുതിര്‍ന്നവരാണ് പലപ്പോഴും രാമായണം പാരായണം ചെയ്യുക. ഇവര്‍ക്കൊപ്പം ചെറിയ കുട്ടികളും കഥകേള്‍ക്കാനും പാരായണം ആസ്വദിക്കാനും ഇരിക്കാറുണ്ട്. ഓരോ ഖണ്ഡിക വായിച്ചുകഴിഞ്ഞാലും അതിന്റെ അര്‍ഥം മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കും. ഈ മാസങ്ങളില്‍ വീടുകളില്‍ ഭക്തി നിര്‍ഭരമായ അന്തരീക്ഷമായിരിക്കും.
ഒരു മാസത്തെ പാരായണത്തിലൂടെ രാമായണം പൂര്‍ണമായി വായിച്ചു തീര്‍ക്കണമെന്നാണ് വിശ്വാസം. ബാലകാണ്ഡത്തിലെ ശ്രീരാമ രാമ രാമ എന്ന ഭാഗത്തില്‍ നിന്നായിരിക്കണം രാമായണപാരായണം ആരംഭിക്കേണ്ടത്. ഏതൊരു ഭാഗം വായിക്കുന്നതിനുമുന്‍പും ബാലകാണ്ഡത്തിലെ ഈ ഭാഗം പാരായണം ചെയ്തതിനുശേഷം വേണം വായിക്കാന്‍.
Keywords: Karkataka month is also called Ramayana month, Religion,Festival,Trending,Children,Top-Headlines,Ramayanamasam,Kerala.