കാസര്‍കോടിനു പിന്നാലെ കാഞ്ഞങ്ങാട് നഗരസഭയിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി; കൗണ്‍സില്‍ തടസപ്പെടുത്താന്‍ ശ്രമിച്ച 6 ബി ജെ പി കൗണ്‍സിലര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു
Jan 14, 2020, 11:29 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.01.2020) കാസര്‍കോടിനു പിന്നാലെ കാഞ്ഞങ്ങാട് നഗരസഭയിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി. കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാവുകയും കൗണ്‍സില്‍ തടസപ്പെടുത്താന്‍ ശ്രമിച്ച ആറ് ബി ജെ പി കൗണ്‍സിലര്‍മാരെ ആറു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ട് 3.30 മണിയോടെ ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
യോഗം തുടങ്ങിയതോടെ അവധി ദിവസം കൗണ്‍സില്‍ യോഗത്തിന്റെ അജണ്ട തയാറാക്കിയത് ചട്ട വിരുദ്ധമാണെന്ന് ആരോപണവുമായി ബി ജെ പി അംഗങ്ങള്‍ എഴുന്നേറ്റു. തുടര്‍ന്ന് പ്ലക്കാര്‍ഡുകളുമായി ബി ജെ പി അംഗങ്ങള്‍ അധ്യക്ഷന്റെ ഡയസിനടുത്തേക്ക് നീങ്ങി. തടയാന്‍ എല്‍ ഡി എഫ്, യു ഡി എഫ് അംഗങ്ങളെത്തിയതോടെ ബഹളമായി. അതിനിടെ പ്രമേയം അവതരിപ്പിക്കാനൊരുങ്ങിയ മഹ് മൂദ് മുറിയനാവിയുടെ കൈയ്യില്‍ നിന്നും ബി ജെ പി അംഗങ്ങള്‍ പ്രമേയം തട്ടിയെടുത്ത് കീറിയെറിഞ്ഞു. ഡയസിലുണ്ടായിരുന്ന പ്രമേയവും കീറിയെറിഞ്ഞു. ഇതോടെ ഉന്തും തള്ളുമുണ്ടായി. ഇതോടെ ബി ജെ പി അംഗങ്ങളെ പുറത്താക്കാന്‍ അധ്യക്ഷന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. രംഗം വഷളായതോടെ പ്രമേയം പാസായതായി പ്രഖ്യാപിച്ച് കൗണ്‍സില്‍ യോഗം അവസാനിപ്പിക്കുകയായിരുന്നു.
മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് നഗരസഭാധ്യക്ഷന്‍ അറിയിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍ ഉണ്ണിക്കൃഷ്ണന്‍ പ്രമേയത്തെ പിന്താങ്ങി. ബി ജെ പി ഇതര അംഗങ്ങളെല്ലാം പ്രമേയത്തെ പിന്തുണച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Kanhangad-Municipality, Trending, Kanhangad Municipality Pass Resolution Against Citizenship Act
< !- START disable copy paste -->