ജസീമിന്റെ മരണത്തിന് കാരണമായത് തലയ്ക്കും ചുമലിനും വാരിയെല്ലിനുമേറ്റ ശക്തമായ ആഘാതമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപോര്‍ട്ട്
Mar 5, 2018, 20:02 IST
കാസര്‍കോട്: (www.kasargodvartha.com 05.03.2018) ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലില്‍ താമസക്കാരനുമായ ഗള്‍ഫുകാരന്‍ ജാഫര്‍- കളനാട്ടെ ഫരീദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ജസീമിന്റെ (15) മരണത്തിന് കാരണമായത് തലയ്ക്കും ശരീരത്തിന്റെ ഇടതുഭാഗത്ത് ചുമലിനും വാരിയെല്ലിനുമേറ്റ ശക്തമായ ആഘാതമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപോര്‍ട്ട്.
തിങ്കളാഴ്ച വൈകിട്ട് സംഭവസ്ഥലം സന്ദര്‍ശിച്ച് പോലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണ പിള്ള നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് മരണം സംബന്ധിച്ച പ്രാഥമിക നിഗമനം പോലീസിന് ലഭിച്ചിരിക്കുന്നത്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
ട്രെയിനിടിച്ചായിരിക്കാം മരണം സംഭവിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. ജസീമിനൊപ്പമുണ്ടായിരുന്ന നാലു പേരുടെയും മൊഴി ഒരേ പോലെ ആയതിനാലാണ് പോലീസ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. എന്നാല്‍ ജസീമിനെ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന പരാതിയാണ് വീട്ടുകാരും നാട്ടുകാരും ഉന്നയിക്കുന്നത്.

Related News:
ജസീമിന്റെ മൃതദേഹം കണ്ടെത്തിയത് പോലീസ് കസ്റ്റഡിയിലുള്ള സംഘത്തിലെ പ്രധാനിയുടെ വീട്ടുപരിസരത്തെ ഓവുചാലില്‍; പിടിയിലായവരില്‍ ജസീമിന്റെ ബന്ധുവും, ദുരൂഹത ഇരട്ടിച്ചു
ജാസിറിന്റെ മരണം; നാലു പേര്‍ പിടിയില്‍, പിടിയിലായ സുഹൃത്തും യുവാക്കളും നാട്ടുകാര്‍ക്കൊപ്പം തിരച്ചിലിനും കൂടി
കാണാതായ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തിൽ റെയിൽ വെ ട്രാക്കിനുസമീപം മരിച്ച നിലയിൽ കണ്ടെത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

സ്‌കൂളിലെ സെന്റ് ഓഫ് പരിപാടിക്ക് വസ്ത്രമെടുക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി
ജാസിര്‍ കാണാതായിട്ട് നാല് ദിവസം; സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊര്‍ജിതം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Postmortem, Top-Headlines, Trending, Jaseem's death; Postmortem report revealed