ജാനകി വധം: പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി, അന്യസംസ്ഥാന തൊഴിലാളിയടക്കം നിരവധി പേരെ ചോദ്യം ചെയ്തു
Dec 15, 2017, 10:52 IST
ചീമേനി: (www.kasargodvartha.com 15.12.2017) പൊതാവൂര്‍ പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക പോലീസ് സ്‌ക്വാഡ് അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ. ദാമോദരന്‍, നീലേശ്വരം സി ഐ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഉള്‍പെടുന്ന പ്രത്യേക സ്‌ക്വാഡാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.
അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കം നിരവധി പേരെ പോലീസ് ഇതിനകം ചോദ്യം ചെയ്തു. അതേസമയം കസ്റ്റഡിയിലുള്ളവര്‍ക്ക് കൊലയുമായി ബന്ധമുണ്ടോ എന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും മതിയായ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയോടെയാണ് മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ജാനകിയുടെ ഭര്‍ത്താവും റിട്ട. അധ്യാപകനുമായ കൃഷ്ണന്‍ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Related News:
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Cheemeni, Murder-case, Investigation, Special-squad, Police, Hospital, Husband, Crime, Janaki murder; Special Squad formed for Investigation, Trending.
Keywords: Kasaragod, Kerala, News, Cheemeni, Murder-case, Investigation, Special-squad, Police, Hospital, Husband, Crime, Janaki murder; Special Squad formed for Investigation, Trending.