മുഹമ്മദ് ഹനീഫ പോലീസിനോട് പറഞ്ഞത് പച്ചക്കള്ളം; ഇസ്മാഈലിന്റെ കൊലപാതകത്തില്‍ ഘാതക സംഘത്തിലെ പ്രധാന പ്രതി അറസ്റ്റില്‍, ഇനിയും രണ്ടു പേരെ കിട്ടാനുണ്ടെന്ന് പോലീസ്
Jan 30, 2020, 12:52 IST
മഞ്ചേശ്വരം: (www.kasaragodvartha.com 30.01.2020) തലപ്പാടി കെ സി റോഡ് സ്വദേശിയും മഞ്ചേശ്വരം പാവൂര്‍ കിദമ്പാടിയില്‍ താമസക്കാരനുമായ ഇസ്മാഈലി(50) നെ കൊലപ്പെടുത്തിയ ഘാതക സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. കര്‍ണാടക മഞ്ഞനാടി സ്വദേശി അറഫാത്തിനെ (32)യാണ് മഞ്ചേശ്വരം സി ഐ എ വി ദിനേശ്, എസ് ഐ അനൂപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
അറഫാത്തിനെ ചോദ്യം ചെയ്തതോടെ കൊലയാളി സംഘത്തില്‍ മറ്റു രണ്ടു പേര്‍ കൂടി ഉള്‍പെട്ടതായി തിരിച്ചറിഞ്ഞതായും പോലീസ് വ്യക്തമാക്കി. നേരത്തെ കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നതായി മുഹമ്മദ് ഹനീഫ വെളിപ്പെടുത്തിയ സിദ്ദീഖ് എന്നൊരാള്‍ കൊലയാളി സംഘത്തില്‍ ഇല്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അറഫാത്തിനെ അറസ്റ്റു ചെയ്തതോടെ കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്.
ഇസ്മാഈലിനെ കഴുത്തുമുറുക്കി കൊലപ്പെടുത്താനുപയോഗിച്ച തുണി എവിടെയാണെന്ന് കണ്ടെത്താന്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പിന് കൊണ്ടുപോകുമെന്ന് പോലീസ് പറഞ്ഞു. നേരത്തെ രണ്ടു പേര്‍ മാത്രമാണ് പുറത്തുനിന്നുമെത്തിയ കൊലയാളി സംഘത്തിലുണ്ടായിരുന്നതെന്ന് നേരത്തെ കേസില്‍ അറസ്റ്റിലായ ഇസ്മാഈലിന്റെ ഭാര്യ ആഇശയും അയല്‍വാസിയും കാമുകനുമായ മുഹമ്മദ് ഹനീഫയും വെളിപ്പെടുത്തിയിരുന്നു. അറഫാത്ത് പിടിയിലായതോടെയാണ് ഇതെല്ലാം കള്ളമാണെന്ന് വ്യക്തമായിരിക്കുന്നത്.
ഭര്‍ത്താവ് ഇസ്മാഈല്‍ മദ്യപിച്ചുവന്ന് ഉപദ്രവിക്കുന്നതുമൂലം 10,000 രൂപയ്ക്ക് ഇസ്മാഈലിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് ആഇശ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതുമാത്രമല്ല കാരണമെന്നും ആഇശയും ഹനീഫയും തമ്മിലുള്ള അവിഹിത ബന്ധം ഇസ്മാഈല്‍ ചോദ്യം ചെയ്തതാണ് കൊല നടത്താന്‍ പ്രേരണയായതെന്നാണ് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം പ്രതികള്‍ ഇതുവരെ സമ്മതിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ആശഇയെയും മുഹമ്മദ് ഹനീഫയെയും സംഭവം നടന്ന വീട്ടില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തുകയും കൊലപ്പെടുത്തുന്ന സമയത്ത് ഇസ്മാഈല്‍ ധരിച്ച വസ്ത്രങ്ങള്‍ ഉള്‍പെടെ കണ്ടെത്തുകയും ചെയ്തിരുന്നു. തെളിവെടുപ്പിന് ശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കി വീണ്ടും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
Keywords: Manjeshwaram, Kerala, news, Murder-case, Trending, arrest, accused, kasaragod, Ismael murder; one more arrested. < !- START disable copy paste -->