ഉക്രൈന്‍ വിമാനം തകര്‍ന്നത് സൈന്യത്തിന്റെ മിസൈല്‍ ഏറ്റതിനെ തുടര്‍ന്ന്; വീഴ്ച സമ്മതിച്ച് ഇറാന്‍, ഉന്നതതല അന്വേഷണത്തിന് ഉത്തരവ്
Jan 11, 2020, 15:25 IST
ടെഹ്റാന്‍: (www.kasargodvartha.com 11.01.2020) ഉക്രൈന്‍ വിമാനം തകര്‍ന്നത് സൈന്യത്തിന്റെ മിസൈല്‍ ഏറ്റതിനെ തുടര്‍ന്ന്. തങ്ങളുടെ ഭാഗത്തുണ്ടായ വീഴ്ച സമ്മതിച്ച് ഇറാന്‍. ഉക്രൈന്‍ യാത്രാ വിമാനം വെടിവച്ചിട്ടത് ഇറാന്‍ സൈന്യം തന്നെയാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫാണ് സമ്മതിച്ചത്. തൊടുത്ത മിസൈല്‍ അബദ്ധത്തില്‍ വിമാനത്തില്‍ പതിക്കുകയും തകര്‍ന്നു വീഴുകയുമായിരുവെന്ന് സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണത്തില്‍ വ്യക്തമായതായി ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി. സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനുവരി എട്ടിന് രാവിലെ ടെഹ്റാനിലെ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 176 യാത്രക്കാരുമായി പറന്നുയര്‍ന്ന ഉക്രൈന്‍ വിമാനമാണ് തകര്‍ന്നു വീണത്. അപകടത്തില്‍ ആരും രക്ഷപ്പെട്ടിട്ടില്ല. ഉക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ടതായിരുന്നു. സാങ്കേതിക തകരാറാണ് സംഭവത്തിന് പിന്നിലെന്നാണ് ഇറാന്‍ ആദ്യം പറഞ്ഞത്. എന്നാല്‍ തകര്‍ന്നുവീഴാന്‍ യാതൊരു കാരണവുമില്ലെന്നും സാങ്കേതിക തകരാര്‍ സംഭവിച്ചിരുന്നുവെങ്കില്‍ വിവരങ്ങള്‍ നിയന്ത്രണ കേന്ദ്രത്തില്‍ അറിയുമായിരുന്നുവെന്നും ഉക്രൈന്‍ സംശയം പ്രകടിപ്പിച്ചു.
യുഎസ് സൈനികതാവളങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തൊട്ടു പിന്നാലെയായിരുന്നു വിമാനം തകര്‍ന്നു വീണത്. സംഭവത്തെ തുടര്‍ന്ന് വിമാനം ഇറാന്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുകയാണെന്ന് ആരോപിച്ച് അമേരിക്കും കാനഡയും യുകെയും രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വീഴ്ച സമ്മതിച്ച് ഇറാന്‍ തന്നെ മുന്നോട്ടുവന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: News, World, Trending, Iran-US-Clash, Iran admits it ‘unintentionally’ shot down passenger plane killing 176 people
ജനുവരി എട്ടിന് രാവിലെ ടെഹ്റാനിലെ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 176 യാത്രക്കാരുമായി പറന്നുയര്‍ന്ന ഉക്രൈന്‍ വിമാനമാണ് തകര്‍ന്നു വീണത്. അപകടത്തില്‍ ആരും രക്ഷപ്പെട്ടിട്ടില്ല. ഉക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ടതായിരുന്നു. സാങ്കേതിക തകരാറാണ് സംഭവത്തിന് പിന്നിലെന്നാണ് ഇറാന്‍ ആദ്യം പറഞ്ഞത്. എന്നാല്‍ തകര്‍ന്നുവീഴാന്‍ യാതൊരു കാരണവുമില്ലെന്നും സാങ്കേതിക തകരാര്‍ സംഭവിച്ചിരുന്നുവെങ്കില്‍ വിവരങ്ങള്‍ നിയന്ത്രണ കേന്ദ്രത്തില്‍ അറിയുമായിരുന്നുവെന്നും ഉക്രൈന്‍ സംശയം പ്രകടിപ്പിച്ചു.
യുഎസ് സൈനികതാവളങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തൊട്ടു പിന്നാലെയായിരുന്നു വിമാനം തകര്‍ന്നു വീണത്. സംഭവത്തെ തുടര്‍ന്ന് വിമാനം ഇറാന്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുകയാണെന്ന് ആരോപിച്ച് അമേരിക്കും കാനഡയും യുകെയും രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വീഴ്ച സമ്മതിച്ച് ഇറാന്‍ തന്നെ മുന്നോട്ടുവന്നത്.
Iranian Pres Hassan Rouhani:Armed Forces’ internal investigation has concluded that regrettably missiles fired due to human error caused the horrific crash of Ukrainian plane&death of 176 people.Investigations continue to identify&prosecute this great tragedy&unforgivable mistake pic.twitter.com/FVfOrtOfoM— ANI (@ANI) January 11, 2020
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->