രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 940 മരണം
Oct 4, 2020, 11:40 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 04.10.2020) ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 75,829 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 65,49,374 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 940 പേര്‍ കൂടി കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,01,782 ആയി.
നിലവില്‍ 9,37,625 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. ഇതുവരെ 55,09,967 പേര്‍ രോഗമുക്തരായി. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ ആകെ രോഗികളുടെ എണ്ണം 14,30,861 ആയി.
Keywords: New Delhi, news, National, Top-Headlines, COVID-19, Death, Trending, India's Covid tally crosses 65 lakh mark