Food Poison | ചെമ്മീന്‍ കറി കഴിച്ചുണ്ടായ അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
കോഴിക്കോട്: (www.kasargodvartha.com) ചെമ്മീന്‍ കറി കഴിച്ച് അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് നാദാപുരം ചിയ്യൂര്‍ കരിമ്പലം സ്വദേശി സുലൈഹ (44) ആണ് മരിച്ചത്. വീട്ടിലുണ്ടാക്കിയ ചെമ്മീന്‍ കറിയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്നാണ് സംശയം. കോഴിക്കോട് ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ചെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ 17-ാം തീയതി ചൊവ്വാഴ്ചയാണ് ഇവരുടെ വീട്ടില്‍ ചെമ്മീന്‍ വാങ്ങിക്കുകയും വീട്ടുകാര്‍ ഉള്‍പെടെയുള്ളവര്‍ കറിവെച്ച് കഴിക്കുകയും ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാത്രിയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുലൈഹയെ കല്ലാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് 18 ന് വടകര ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും രാത്രിയോടെ ആരോഗ്യനില മോശമായി. തുടര്‍ന്ന് കോഴിക്കോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരണവിവരം ആശുപത്രി അധികൃതര്‍ തന്നെയാണ് നാദാപുരം പോലീസില്‍ അറിയിച്ചത്. മരിച്ച സുലൈഹയുടെ വീട്ടില്‍ ഇവരുടെ മാതാവ്, പിതാവ്, ഭര്‍ത്താവ് മക്കള്‍ തുടങ്ങി എട്ടോളം പേരുണ്ട്. ഇവരും ചെമ്മീന്‍ കറി ഉപയോഗിച്ചെങ്കിലും മറ്റാര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല. മരിച്ച സുലൈഹ പ്രമേഹരോഗി ആണെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റ്മോര്‍ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Keywords: Kozhikode, News, Kerala, Top-Headlines, Death, Treatment, Hospital, Housewife died after eating shrimp curry.