നോടീസ് ബോര്‍ഡില്‍ ശിരോവസ്ത്ര അധിക്ഷേപം: ശശികല ടീചറെ സസ്‌പെന്‍ഡ് ചെയ്തു
Feb 13, 2022, 00:32 IST
മംഗളുരു: (www.kasargodvartha.com 13.02.2022) ബെംഗളൂരു ചന്ദ്ര ലേഔടിലെ വിദ്യാസാഗര്‍ ഇന്‍ഗ്ലീഷ് പബ്ലിക് സ്‌കൂള്‍ അധ്യാപിക ശശികലയെ സര്‍വീസില്‍ നിന്ന് അന്വഷണ വിധേയമായി ശനിയാഴ്ച സസ്‌പെന്‍ഡ് ചെയ്തു. നോടീസ് ബോര്‍ഡ് ശിരോവസ്ത്രത്തെ അധിക്ഷേപിക്കാന്‍ ഉപയോഗിച്ചു എന്ന പരാതിയെത്തുടര്‍ന്നാണ് നടപടി.
ഈ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ശിരോവസ്ത്രം അഴിപ്പിച്ചു എന്ന പരാതിക്ക് പിന്നാലെയാണ് നോടീസ് ബോര്‍ഡിലൂടെ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതറിഞ്ഞ രക്ഷിതാക്കള്‍ ശനിയാഴ്ച സ്‌കൂളില്‍ എത്തി പ്രതിഷേധം അറിയിച്ചു. കുറ്റക്കാര്‍ക്ക് എതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ടു.
ഇരുപത് വര്‍ഷം മുമ്പ് തുടങ്ങിയ ഈ സ്‌കൂളില്‍ 80 ശതമാനവും മുസ്ലിം വിദ്യാര്‍ഥികളാണ്. ഒരാളുടെ മോശം പ്രവൃത്തി ഈ സ്ഥാപനത്തിലും പുറത്തും നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദ്ദം തകരാന്‍ ഇടയാവരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് പ്രതിഷേധം അറിയിക്കാന്‍ എത്തിയ രക്ഷിതാക്കളില്‍ ഒരാളായ ശിഹാബുദ്ദീന്‍ പറഞ്ഞു. സംഭവം അറിഞ്ഞ് വിദ്യാഭ്യാസ ഉപഡയറക്ടറും പൊലീസ് ഓഫീസര്‍മാരും സ്‌കൂളില്‍ എത്തിയിരുന്നു.

Keywords: Karnataka, Mangalore, News, Trending, Top-Headlines, School, Students, Teacher, Suspension, Hijab abuse on notice board: Shashikala teacher suspended