city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ട് കനത്ത പോളിംഗ്; ഒരിടത്ത് വോട്ടിംഗ് യന്ത്രത്തിന് തകരാറ്

കാസർകോട്: (www.kasargodvartha.com 14.12.2020) ജില്ലയിൽ കനത്ത പോളിംഗ്. ആദ്യത്തെ മൂന്ന് മണിക്കൂറിനുള്ളിൽ 10 ശതമാനത്തോളം പോളിംഗ് നടന്നതായാണ് കണക്ക്. പലയിടത്തും രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട ക്യൂവായിരുന്നു. 

ജില്ലയിൽ ഒരിടത്ത് വോട്ടിംഗ് യന്ത്രത്തിന് തകരാറ് സംഭവിച്ചു. കോടോം-ബേളൂർ പഞ്ചായത്തിലെ 17-ാം വാർഡായ എണ്ണപ്പാറ അയ്യങ്കാവിൽ ഒമ്പത് പേർ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മെഷീൻ തകരാറായി. തകരാറിലായ മെഷീൻ ശരിയാക്കുന്ന നടപടി പുരോഗമിച്ചു വരികയാണ്‌.

കാസർകോട്ട് കനത്ത പോളിംഗ്; ഒരിടത്ത് വോട്ടിംഗ് യന്ത്രത്തിന് തകരാറ്

തികച്ചും സമാധാനപരമായാണ് ആദ്യ മണിക്കൂറുകളിൽ വോട്ടെടുപ്പ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ മന്ത്രി ഇ ചന്ദ്രശേഖരൻ രാവിലെ പരവനടുക്കത്തുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വോട്ട് ചെയ്തു. നാലര വർഷം സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരിക്കും ഈ തെരെഞ്ഞടുപ്പെന്നും എൽ ഡി എഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

തെരെഞ്ഞടുപ്പിന് കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗും വീഡിയോചിത്രീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.

പള്ളിക്കര  ജി എല്‍ പി എസ് ചെറുക്കാപ്പാറ ബൂത്ത് നമ്പര്‍ രണ്ടില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ വോട്ട് രേഖപ്പെടുത്തി.

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ എ യു പി എസ് നെല്ലിക്കുന്നില്‍ എട്ടുമണിക്ക് വോട് രേഖപ്പെടുത്തി. 

കാസർകോട്ട് കനത്ത പോളിംഗ്; ഒരിടത്ത് വോട്ടിംഗ് യന്ത്രത്തിന് തകരാറ്

കാസർകോട്ട് കനത്ത പോളിംഗ്; ഒരിടത്ത് വോട്ടിംഗ് യന്ത്രത്തിന് തകരാറ്

കാസർകോട്ട് കനത്ത പോളിംഗ്; ഒരിടത്ത് വോട്ടിംഗ് യന്ത്രത്തിന് തകരാറ്

കാസർകോട്ട് കനത്ത പോളിംഗ്; ഒരിടത്ത് വോട്ടിംഗ് യന്ത്രത്തിന് തകരാറ്

കാസർകോട്ട് കനത്ത പോളിംഗ്; ഒരിടത്ത് വോട്ടിംഗ് യന്ത്രത്തിന് തകരാറ്

പോളിംഗ് ശതമാനം - 16.7 %

പുരുഷന്മാര്‍ - 18.53 %
സ്ത്രീകള്‍ - 15.03 % 
ട്രാന്‍സ്‌ജെന്‍ഡര്‍ - 0

നഗരസഭകള്‍

കാഞ്ഞങ്ങാട്- 13.59  %
കാസര്‍കോട്- 14.33  %
നീലേശ്വരം- 17.27 %

ബ്ലോക്ക് പഞ്ചായത്തുകള്‍

കാറഡുക്ക- 17.45 %
മഞ്ചേശ്വരം-  15.25 %
കാസര്‍കോട്- 15.02 %
കാഞ്ഞങ്ങാട്- 16.64  %
പരപ്പ- 19.7 %
നീലേശ്വരം- 19.44 %

Keywords:  Kerala, News, Kasaragod, Poll, Election, Local-Body-Election-2020, Top-Headlines, Trending, E.Chandrashekharan, Heavy polling in Kasargod district; At one point the voting machine malfunctioned.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia