സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
Dec 3, 2021, 12:22 IST
തിരുവനന്തപുരം: (www.kasargodvartha.com 03.12.2021) സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 15 രൂപയും ഒരു പവനു 120 രൂപയുമാണ് വെള്ളിയാഴ്ച കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 4,445 രൂപയും ഒരു പവന് 35,560 രൂപയുമായി.
വ്യാഴാഴ്ചത്തെ സ്വര്‍ണവില ബുധനാഴ്ചത്തെ സ്വര്‍ണവിലയെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുന്നു. ബുധനാഴ്ച 4460 രൂപയായിരുന്നു ഒരു ഗ്രാമിന്റെ വില. പവന് 35680 രൂപയായിരുന്നു. വ്യാഴാഴ്ചയും ഒരു ഗ്രാം സ്വര്‍ണവില 4460 രൂപയും പവന് 35680 രൂപയും തന്നെയാണ്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Gold, Business, Trending, Price, Gold prices fall today in Kerala