ഡിസംബര്‍ ആദ്യ ദിവസം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി; പവന് 35,680 രൂപയായി
കൊച്ചി: (www.kasargodvartha.com 01.12.2021) ഡിസംബര്‍ ആദ്യ ദിവസം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,680 രൂപയാണ് വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4460 രൂപയായി. ചൊവ്വാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 4,460 രൂപയായിരുന്നു വില.
രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് വില കുത്തനെ ഇടിഞ്ഞു. 1,778.98 ഡോളറാണ് വില. നവംബര്‍ ഒന്നിന് പവന് 35,760 രൂപയായിരുന്നു വില. നവംബര്‍ മൂന്ന്, നാല് തിയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 35,640 രൂപയായിരുന്നു വില.
അതേസമയം നവംബര്‍ 16നായിരുന്നു സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 36,920 രൂപയായിരുന്നു വില.
Keywords: Kochi, News, Kerala, Gold, Price, Top-Headlines, Business, Gold price falls on December first day