city-gold-ad-for-blogger

Signs MoU | പ്രധാനമന്ത്രി മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ചരിത്ര കരാര്‍; ഇന്ത്യന്‍ വ്യോമസേനയ്ക്ക് യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ ജിഇ എയ്റോസ്പേസും എച്ച്എഎല്ലും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു

ന്യൂഡെല്‍ഹി: (www.kasargodvartha.com) ഇന്ത്യന്‍ എയര്‍ഫോഴ്സിന് (IAF) യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്നതിനായി ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി (HAL) ധാരണാപത്രം ഒപ്പുവെച്ചതായി ജനറല്‍ ഇലക്ട്രിക്കിന്റെ എയ്റോസ്പേസ് യൂണിറ്റ് അറിയിച്ചു. ജിഇ എയ്റോസ്പേസിന്റെ എഫ് 414 എന്‍ജിനുകളുടെ സംയുക്ത ഉല്‍പാദന സാധ്യതയും കരാറില്‍ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെയാണ് ഈ സംഭവവികാസം.
            
Signs MoU | പ്രധാനമന്ത്രി മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ചരിത്ര കരാര്‍; ഇന്ത്യന്‍ വ്യോമസേനയ്ക്ക് യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ ജിഇ എയ്റോസ്പേസും എച്ച്എഎല്ലും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു

'ഇന്ത്യയുമായും എച്ച്എഎല്ലിനുമായുള്ള ദീര്‍ഘകാല പങ്കാളിത്തത്തിലൂടെ സാധ്യമായ ചരിത്രപരമായ കരാറാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ഏകോപനത്തിനുള്ള പ്രസിഡന്റ് ജോ ബൈഡന്റെയും പ്രധാനമന്ത്രി മോദിയുടെയും കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു', ജിഇ എയ്റോസ്പേസ് സിഇഒ എച്ച് ലോറന്‍സ് കല്‍പ് ജൂനിയര്‍ പറഞ്ഞു.

ജിഇ എയ്റോസ്പേസിന്റെ എഫ് 414 എന്‍ജിനുകള്‍ സമാനതകളില്ലാത്തതാണെന്ന് സിഇഒ വ്യക്തമാക്കി. 'എഫ് 414 ഇരു രാജ്യങ്ങള്‍ക്കും പ്രധാനപ്പെട്ട സാമ്പത്തികവും ദേശീയവുമായ സുരക്ഷാ ആനുകൂല്യങ്ങള്‍ ഒരുക്കും. സൈനിക വാഹനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉയര്‍ന്ന നിലവാരമുള്ള എന്‍ജിനുകള്‍ നിര്‍മിക്കാന്‍ ഞങ്ങള്‍ സഹായിക്കുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച, പ്രധാനമന്ത്രി മോദി ജിഇയുടെ ലോറന്‍സ് കല്‍പ്പ് ജൂനിയറിനെ കാണുകയും ഇന്ത്യയിലെ നിര്‍മാണത്തിനുള്ള സന്നദ്ധതയെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയില്‍ ഉല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജിഇ-യുടെ സാങ്കേതിക സഹകരണത്തില്‍ ചര്‍ച്ച ശ്രദ്ധ കേന്ദ്രീകരിച്ചു, ഇന്ത്യയിലെ വ്യോമയാന, പുനരുപയോഗ ഊര്‍ജ മേഖലകളില്‍ കൂടുതല്‍ പങ്ക് വഹിക്കാന്‍ പ്രധാനമന്ത്രി മോദി കമ്പനിയെ ക്ഷണിക്കുകയും സഹ്യത്.

1986-ല്‍, എഫ് 404 എന്‍ജിനുകളുള്ള ഇന്ത്യയുടെ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (LCA) വികസിപ്പിക്കുന്നതിന് എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സിയുമായും എച്ച്എഎല്ലിനുമൊപ്പം ജിഇ-യും സഹകരിച്ചിരുന്നു. ആഗോളതലത്തില്‍ 1,600-ലധികം എഫ് 414 എന്‍ജിനുകള്‍ വിതരണം ചെയ്തതായി ജിഇ എയ്റോസ്പേസ് പറഞ്ഞു. ജിഇ എയ്റോസ്പേസിന്റെ 414 എന്‍ജിന്‍ സൈനിക വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ടര്‍ബോഫാന്‍ എന്‍ജിനാണ്.

അമേരിക്കന്‍ നാവികസേന ഏകദേശം 30 വര്‍ഷമായി ഇത് ഉപയോഗിക്കുന്നു. ഈ എന്‍ജിന് പൂര്‍ണ അധികാരമുള്ള ഡിജിറ്റല്‍ ഇലക്ട്രോണിക് നിയന്ത്രണ സാങ്കേതികവിദ്യയുണ്ട്, അത് പൂര്‍ണമായും ഡിജിറ്റലായി നിയന്ത്രിക്കാനാകും. നിലവില്‍ എട്ട് രാജ്യങ്ങള്‍ മാത്രമാണ് ഇത്തരം എന്‍ജിനുകള്‍ ഉപയോഗിക്കുന്നത്. ഈ കരാറിന് ശേഷം, ഇന്ത്യന്‍ വ്യോമസേനയ്ക്ക് വിശ്വസനീയവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ജെറ്റ് എന്‍ജിനുകള്‍ ലഭിക്കുമെന്നതാണ് നേട്ടം.

Keywords: World News, Malayalam News, America, India, Narendra Modi, Fighter Jet, Indian Army, American Army, General Electric CEO H Lawrence Culp Jr, Memorandum of Understanding, Hindustan Aeronautics Limited, Indian Air Force, Joe Biden, GE Aerospace signs MoU with HAL to produce fighter jet engines for IAF.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia