city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'നിങ്ങള്‍ എത്ര താഴേക്ക് വലിച്ചെറിഞ്ഞാലും അത് മുകളിലേക്ക് പൊങ്ങി വരിക തന്നെ ചെയ്യും'; സ്വതന്ത്രരുടെ ഇഷ്ട ചിഹ്നമായി ഫുട്‌ബോള്‍ മാറുന്നു

കാസര്‍കോട്: (www.kasargodvartha.com 26.11.2020) കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ ഹൊന്നമൂല 21 ാം വാര്‍ഡില്‍ 11 മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഉപതെരെഞ്ഞടുപ്പില്‍ അവിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മൊയ്തീന്‍ കമ്പ്യൂട്ടറിന് വമ്പിച്ച വിജയം നല്‍കിയ ചിഹ്നമാണ് ഫുട്‌ബോള്‍.

ഇപ്പോള്‍ കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ സ്വതന്ത്രരായി മത്സരിക്കുന്നവരുടെ ഇഷ്ട ചിഹ്നമായി മാറിയതും ഫുട്‌ബോള്‍ തന്നെ.

മൊയ്തീന്‍ ഫുട്‌ബോള്‍ ചിഹ്നം തിരഞ്ഞെടുക്കാന്‍ ഒരു കാരണം കൂടിയുണ്ട്. അദ്ദേഹം ആദ്യം അപേക്ഷ നല്‍കിയിരുന്നത് മൊബൈല്‍ ചിഹ്നത്തിന് ആയിരുന്നു. പക്ഷേ ഭരണപക്ഷം അദ്ദേഹത്തിന്റെ ആഗ്രഹത്തെ മൊയ്തീന്‍ എന്ന ഒരു അപരനെ വെച്ച് തകര്‍ത്തു കളഞ്ഞപ്പോള്‍ അദ്ദേഹത്തിന്റയും കൂടെ ഉള്ളവരുടെയും മനസ്സില്‍ പിറവികൊണ്ട ചിഹ്നമാണ് ഫുട്‌ബോള്‍.

ഈ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ പല സ്വതന്ത്രന്‍മാരും തിരഞ്ഞെടുത്തിരിക്കുന്നത് 'ഭാഗ്യചിഹ്നമായ' ഫുട്‌ബോളാണ്.


'നിങ്ങള്‍ എത്ര താഴേക്ക് വലിച്ചെറിഞ്ഞാലും അത് മുകളിലേക്ക് പൊങ്ങി വരിക തന്നെ ചെയ്യും'; സ്വതന്ത്രരുടെ ഇഷ്ട ചിഹ്നമായി ഫുട്‌ബോള്‍ മാറുന്നു

അവര്‍ ഏറ്റുചൊല്ലിയ ഒരു മുദ്രാവാക്യം കൂടി ഉണ്ടായിരുന്നു.

'നിങ്ങള്‍ എത്ര താഴേക്ക് വലിച്ചെറിഞ്ഞാലും അത് മുകളിലേക്ക് പൊങ്ങി വരുക തന്നെ ചെയ്യും'. അതാണ് ഫുട്‌ബോള്‍ എന്നത്.

ഇന്ന് സ്വതന്ത്രരുടെ ഏക പ്രതീക്ഷയും ഫുട്‌ബോള്‍ തന്നെ.

ഫുട്‌ബോള്‍ നമ്മുടെ നാടിനുവേണ്ടി ഒരു വിപ്ലവം തന്നെ രചിക്കുമെന്നാണ് സ്വതന്ത്രരുടെ 'വലിയ' പ്രതീക്ഷ.



Keywords: Kasaragod, Kerala, News, Football, Election, Political party, Politics, Trending, Football is becoming a favorite symbol of free candidates

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia