സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് 15 സെറ്റിൽ തീപിടിത്തം; ആളപായം ഇല്ല
Feb 13, 2022, 19:53 IST
മുംബൈ: (www.kasargodvartha.com 13.02.2022) സൽമാൻ ഖാൻ അവതാരകനായ റിയാലിറ്റി ഷോ ബിഗ് ബോസ് 15 ന്റെ സെറ്റിൽ തീപിടുത്തം. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. അപകടമൊന്നും റിപോർട് ചെയ്തിട്ടില്ലെന്ന് ബൃഹൻ മുംബൈ മുൻസിപൽ കോർപറേഷൻ അറിയിച്ചു. നാല് അഗ്നിശമന സേനാ വാഹനങ്ങൾ സ്ഥലത്തെത്തി.
ലെവൽ ഒന്ന് അഗ്നിബാധയാണ് ഉണ്ടായതെന്ന് വൃത്തങ്ങൾ അറിയിച്ചു. മുംബൈയിലെ ഗോരെഗാവിൽ സ്ഥിതി ചെയ്യുന്ന ഫിലിം സിറ്റിയിലാണ് ബിഗ് ബോസിന്റെ സെറ്റുള്ളത്. സംഭവത്തിന്റെ വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നാല് മാസത്തോളം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ 'ബിഗ് ബോസ് 15' കഴിഞ്ഞ മാസം 30ന് അവസാനിച്ചിരുന്നു. ടെലിവിഷൻ നടി തേജസ്വി പ്രകാശ് ബിഗ് കിരീടം നേടി. ഗ്രാൻഡ് ട്രോഫിയ്‌ക്കൊപ്പം 40 ലക്ഷം രൂപയാണ് തേജസ്വിക്ക് സമ്മാനമായി ലഭിച്ചത്.

Keywords: News, National, Mumbai, Top-Headlines, Trending, Fire, Show, Report, Social-Media, Bigg Boss, Fire breaks out at Bigg Boss 15 sets, no casualities reported.
< !- START disable copy paste -->