city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിപ വൈറസ്: കേരളത്തില്‍ സേവനമനുഷ്ഠിക്കാന്‍ അനുവദിക്കണമെന്ന് ഡോ. കഫീല്‍ഖാന്‍, താങ്കളെ പോലുള്ളവര്‍ കേരളത്തിലേക്ക് വരുന്നതില്‍ സന്തോഷമേയുള്ളൂ; പിണറായി

തിരുവനന്തപുരം:(www.kasargodvartha.com 22/05/2018) കേരളത്തില്‍ നിപാ വൈറസ് പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സേവനമനുഷ്ഠിക്കാന്‍ അനുവദിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ട് ഡോ: കഫീല്‍ ഖാന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണു കഫീല്‍ ഖാന്‍ മുഖ്യമന്ത്രിയോട് ആവശ്യം അറിയിച്ചത്. ഡോക്ടറുടെ അഭ്യര്‍ത്ഥനയോട് മുഖ്യമന്ത്രി കഫീല്‍ ഖാന്‍ കേരളത്തില്‍ വരുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും മറുപടി നല്‍കി. പിണറായി ഫേസ്ബുക്കിലൂടെ യാണ് കഫീല്‍ഖാന് മറുപടി നല്‍കിയത്.

നിപ വൈറസ്: കേരളത്തില്‍ സേവനമനുഷ്ഠിക്കാന്‍ അനുവദിക്കണമെന്ന് ഡോ. കഫീല്‍ഖാന്‍, താങ്കളെ പോലുള്ളവര്‍ കേരളത്തിലേക്ക് വരുന്നതില്‍ സന്തോഷമേയുള്ളൂ; പിണറായി

കോഴിക്കോട് മെഡിക്കല്‍ കോളില്‍ സേവനമനുഷ്ഠിക്കാന്‍ താല്‍പര്യമുള്ള ഡോക്ടര്‍മാരും വിദഗ്ധരും ആരോഗ്യവകുപ്പ് ഡയറക്ടറുമായോ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടുമായോ ബന്ധപ്പെടണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കേരളത്തിന് പുറത്തു ജോലിചെയ്യുന്ന മലയാളികളായ ചില പ്രഗത്ഭ ഡോക്ടര്‍മാര്‍ ഇതിനകം തന്നെ കോഴിക്കോട്ടെത്തിയിട്ടുണ്ട്. അവരോടെല്ലാം കേരള സമൂഹത്തിന് വേണ്ടി നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


 


   

 (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Medical College, Trending, Pinarayi vijayan,Dr. Khafeel Khan Ready to serve Nipah patients in Kozhicode Medical college,health

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia