കാസര്‍കോട് ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലേക്കുള്ള എല്‍ ഡി എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി; രണ്ട് വാര്‍ഡുകളില്‍ ഐ എന്‍ എലും ഒന്നു വീതം വാര്‍ഡുകളില്‍ കേരളാ കോണ്‍ഗ്രസ്സ് എമ്മും, എല്‍ജെഡി യും മത്സരിക്കും
Nov 15, 2020, 15:58 IST
കാസര്‍കോട്: (www.kasargodvartha.com 15.11.2020) ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലേക്കുള്ള എല്‍ ഡി എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായതായി എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ കെ പി സതീശ് ചന്ദ്രന്‍ അറിയിച്ചു. ജില്ലാ പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ ഒമ്പത് വാര്‍ഡുകള്‍ സിപിഎമും, മൂന്ന് വാര്‍ഡുകളില്‍ സിപിഐയും രണ്ട് വാര്‍ഡുകളില്‍ ഐ എന്‍ എല്‍ ഉം ഒന്നു വീതം വാര്‍ഡുകളില്‍ കേരളാ കോണ്‍ഗ്രസ്സ് എമും, എല്‍ജെഡി യും മത്സരിക്കും.
ചിറ്റാരിക്കല്‍ വാര്‍ഡില്‍ പ്രാദേശിക കക്ഷിയായ ഡി ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കും. ചെറുവത്തൂര്‍, കരിന്തളം, മടിക്കൈ, പെരിയ, ദേലമ്പാടി, പുത്തിഗ, കുമ്പള, മഞ്ചേശ്വരം, ചെങ്കള വാര്‍ഡുകളില്‍ സിപിഎമ്മും ബേഡകം, വൊര്‍ക്കാടി, എടനീര്‍ വാര്‍ഡുകളില്‍ സിപിഐയും ഉദുമ, സിവില്‍ സ്റ്റേഷന്‍ വാര്‍ഡുകളില്‍ ഐഎന്‍എല്‍ല്ലും കള്ളാര്‍ വാര്‍ഡില്‍ കേരളാ കോണ്‍ഗ്രസ് എമ്മും പിലിക്കോട് വാര്‍ഡില്‍ എല്‍ജെഡിയും മത്സരിക്കും, ചിറ്റാരിക്കല്‍ വാര്‍ഡില്‍ ഡിസിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കും ജില്ലാവാര്‍ഡുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ 17 ന് പ്രഖ്യാപിക്കും.
Keywords: Election, Kasaragod, Kerala, News, Trending, Distribution, LDF, INL, Congress, District, Politics, Political party, Distribution of LDF seats to Kasargod District Panchayat wards completed.