city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹരിശ്ചന്ദ്ര നായി­ക്, ടി പി സു­മേഷ്, സി കെ സുനില്‍ കുമാര്‍, കെ ഇ പ്രേമ­ചന്ദ്രന്‍ എ­ന്നി­വര്‍ക്ക് ഡി ജി പി­യുടെ ബാ­ഡ്­ജ് ഓ­ഫ് ഹോണര്‍

കാസര്‍­കോട്: (www.kasargodvartha.com 19/01/2017) കേരളത്തിലെ മികച്ച അന്വേഷണത്തിനുള്ള പോലീസു­ദ്യോഗസ്ഥന്‍ മാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ഏര്‍പ്പെടുത്തി­യ ബാ­ഡ്­ജ് ഓ­ഫ് ഹോണറി­ന് ജില്ല­യില്‍ നിന്നും ഏ­ഴു­പേര്‍ അര്‍­ഹ­രായി. സംസ്ഥാനത്തെ ഇരുപതോളം പോലിസു­ദ്യോഗ­സ്ഥ­രെ­യാണ് ബാഡ്ജ് ഓഫ് ഹോണറി­ന് തെ­രെ­ഞ്ഞെ­ടു­ത്തത്.

വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരിക്കെ 2015ല്‍ ചിറ്റാരിക്കല്‍ കമ്മാടം ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോകുകയും മോഷണ പോയ വിഗ്രഹവും പ്രതികളേയും ഒരാഴ്ച്ചയ്ക്കകം പിടികൂടിയതിനാണ് അന്നത്തെ അന്വേഷണോദ്യോഗസ്ഥനാ­യ ടി പി സുമേ­ഷിന് ബാഡ്ജ് ഓഫ് ഹോണര്‍ ലഭി­ച്ചത്.

വിജയ ബാങ്ക് കേസിന്റെ അന്വേഷണ­ത്തി­നാ­ണ് കാ­ഞ്ഞ­ങ്ങ­ാട് ഡിവൈ­എ­സ്­പി­യാ­യി­രു­ന്ന ഹരിശ്ചന്ദ്ര നാ­യി­ക്ക്, സി­ഐ സി കെ സുനില്‍ കു­മാര്‍, ത­ളി­പ്പറ­മ്പ് സിഐ കെ ഇ പ്രേമ­ചന്ദ്രന്‍ എ­ന്നി­വര്‍ക്കും വി­ദ്യാ­ന­ഗര്‍ സ്റ്റേ­ഷ­നി­ലെ എഎ­സ്‌­ഐ ജോണ്‍, സ്‌­റ്റേ­റ്റ് സ്‌­പെ­ഷ്യല്‍ ബ്രാ­ഞ്ച് എഎസ്‌ഐ ക­മ­ലാക്ഷന്‍, സീ­നി­യര്‍ സി­വില്‍ പോ­ലീ­സ് ഓ­ഫീ­സര്‍ സു­രേ­ഷ് എ­ന്നി­വര്‍ക്കു ഈ അംഗീ­കാ­രം ല­ഭി­ച്ചി­ട്ടു­ണ്ട്.

തി­രു­വ­ന­ന്ത­പുര­ത്ത് ന­ട­ക്കു­ന്ന ച­ട­ങ്ങില്‍ വെച്ച് ബാഡ്ജ് ഓഫ് ഓ­ണര്‍ വി­തര­ണം ചെ­യ്യും.

ഹരിശ്ചന്ദ്ര നായി­ക്, ടി പി സു­മേഷ്, സി കെ സുനില്‍ കുമാര്‍, കെ ഇ പ്രേമ­ചന്ദ്രന്‍ എ­ന്നി­വര്‍ക്ക് ഡി ജി പി­യുടെ ബാ­ഡ്­ജ് ഓ­ഫ് ഹോണര്‍

Keywords:  Kasaragod, Kerala, Police, Police-officer, Award, DGP's Badge of honor for 4 police officers.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia