കോവിഡ് തടസ്സമായില്ല; മുളിയാര്‍ പഞ്ചായത്തില്‍ ഏഴ് പേര്‍ പി പി ഇ കിറ്റ് അണിഞ്ഞ് വോട് ചെയ്തു
Dec 14, 2020, 19:20 IST
മുളിയാര്‍: (www.kasargodvartha.com 14.12.2020) കോവിഡ് തടസ്സമായില്ല, മുളിയാര്‍ പഞ്ചായത്തില്‍ ഏഴ് പേര്‍ പി പി ഇ കിറ്റ് അണിഞ്ഞ് വോട് ചെയ്തു. മുളിയാര്‍ ശ്രീഹരി അങ്കണവാടിയിലെ പോളിങ് സ്റ്റേഷന്‍ നമ്പര്‍ രണ്ടിലാണ് ഇവര്‍ വോട് ചെയ്തത്. പ്രിസൈഡിങ് ഓഫീസറും ഫസ്റ്റ് സെക്കന്റ് തേര്‍ഡ് പോളിങ് ഓഫീസര്‍മാരും പി പി ഇ കിറ്റ് ധരിച്ച ശേഷം വോട്ടര്‍മാര്‍ക്ക് സമ്മതിദായക അവകാശം നല്‍കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി.
< !- START disable copy paste -->
ഒരു കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീ തെരഞ്ഞെടുപ്പ് ദിവസം കോവിഡ് പോസറ്റീവ് ആയതോടെ അവരുമായി പ്രാഥമിക സമ്പര്‍ക്കം ഉണ്ടായതിനെത്തുടര്‍ന്ന് ക്വാറന്റൈനിലായ രണ്ട് കുടുംബത്തിലെ ഏഴ് പേരാണ് വോട്ട് ചെയ്തത്.
Keywords: Kerala, News, Kasaragod, Muliyar, Election, Local-Body-Election-2020, Top-Headlines, Trending, COVID was not a hindrance; In Muliyar panchayath, seven people voted wearing PPE kits.
< !- START disable copy paste -->