ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെ എ എസ് ഐ ഉള്‍പെടെ 4 പോലീസുദ്യോഗസ്ഥര്‍ക്ക് കോവിഡ്; സി ഐയെയും എസ് ഐയുമടക്കം 25 പോലീസുകാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം
Aug 3, 2020, 21:53 IST
ഹൊസ്ദുര്‍ഗ്: (www.kasargodvartha.com 03.08.2020) ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെ എ എസ് ഐ ഉള്‍പെടെ നാല് പോലീസുദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സി ഐയെയും എസ് ഐയുമടക്കം 25 പോലീസുകാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് സ്‌റ്റേഷനിലെ മറ്റു പോലീസുദ്യോഗസ്ഥര്‍ക്കും ആന്റി ബോഡി ടെസ്റ്റ് നടത്തിയതോടെയാണ് എ എസ് ഐ ഉള്‍പെടെ മൂന്നു പേര്‍ക്ക് കൂടി തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെയാണ് എസ് ഐയോടും സി ഐയോടും മറ്റു പോലീസുദ്യോഗസ്ഥരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പകുതി പോലീസുദ്യോഗസ്ഥരെ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. അതുകൊണ്ടു തന്നെ പോലീസ് സ്‌റ്റേഷന്‍ അണുവിമുക്തമാക്കിയ ശേഷം അവധിയിലുള്ള പോലീസുദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് സ്‌റ്റേഷന്‍ തുറന്നുകൊടുക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.
Keywords: Kasaragod, Kanhangad, Kerala, Hosdurg, Police, ASI, COVID-19, Top-Headlines, Trending, Covid to 4 policemen including ASI
ഇതോടെയാണ് എസ് ഐയോടും സി ഐയോടും മറ്റു പോലീസുദ്യോഗസ്ഥരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പകുതി പോലീസുദ്യോഗസ്ഥരെ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. അതുകൊണ്ടു തന്നെ പോലീസ് സ്‌റ്റേഷന്‍ അണുവിമുക്തമാക്കിയ ശേഷം അവധിയിലുള്ള പോലീസുദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് സ്‌റ്റേഷന്‍ തുറന്നുകൊടുക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.
ആന്റി ബോഡി ടെസ്റ്റില്‍ പോസിറ്റീവ് കണ്ടെത്തിയവരുടെ സ്രവം വിശദമായ പരിശോധനയ്ക്ക് അയക്കും.