കോവിഡ് വ്യാപനം; ബളാൽ പഞ്ചായത്തിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കും
Sep 20, 2020, 19:10 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 20.09.2020) ബളാൽ ഗ്രാമ പഞ്ചായത്തിലെ കല്ലം ചിറ, മാലോം പ്രദേശത്ത് ഒൻപതോളം പേർക്ക് കോവിഡ് കണ്ടെത്തിയ സാഹചര്യത്തിൽ വാർഡ് തല ജാഗ്രത സമിതി പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചു.
തീരുമാനങ്ങൾ:
1. കല്ലം ചിറ, മാലോം, വള്ളിക്കടവ് പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെ മാത്രമേ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കുകയുള്ളൂ.
2. വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർ കോവിഡ് പ്രോട്ടോകോൾ പാലിക്കുകയും ആവശ്യം കഴിഞ്ഞാലുടൻ തിരികെ പോവുകയും ചെയ്യണം.
3. ഓട്ടോറിക്ഷ, ജീപ്പ് എന്നിവയിൽ അനുവദനീയമായ എണ്ണം ആളുകളെ മാത്രം കയറ്റാൻ പാടുള്ളു. വാഹന ഡ്രൈവർമാർ സ്റ്റാൻഡിൽ പാർക്കു ചെയ്യുമ്പോൾ അവരവരുടെ വാഹനത്തിൽ തന്നെ ഇരിക്കുകയും ടേൺ അനുസരിച്ച് ഓട്ടം പോവുകയും ചെയ്യണം.
3. ആറുമണിക്ക് ശേഷം മേൽ സ്ഥലങ്ങളിൽ ആളുകൾ യാത്രാ ആവശ്യത്തിനല്ലാതെ ടൗണിൽ വരാൻ പാടില്ല.
4. കോവിഡ് രോഗിയുമായി ബന്ധപ്പെട്ടവർ ആരോഗ്യ വകുപ്പ്, പോലിസ് വകുപ്പ് അറിയിച്ചതിന് ശേഷം ക്യാറൻ്റയിനിൽ പോകണം.
5. കോവിഡ് റാപ്പിഡ് ആൻറിജൻ ടെസ്റ്റ് നടത്തേണ്ടവർ അതാത് പ്രദേശത്തെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടേണ്ടതാണ്.
6 ഹോട്ടലുകളിലും ചായക്കടകളിലും എത്തുന്നവർ ഭക്ഷണത്തിന് ശേഷം ആവശ്യമില്ലാതെ ഇരിക്കാൻ പാടുള്ളതല്ല. ചായ ഡിസ്പോസിബിൾ കപ്പിൽ തന്നെ നൽകണം.
7. കോവിഡ് രോഗിയുമായി ബന്ധപ്പെട്ട കുടുംബശ്രീ പ്രവർത്തകർ, തൊഴിലാളികൾ, ഡ്രൈവർമാർ, വ്യാപാരികൾ, പള്ളികളിൽ എത്തിയവർ സ്വയം ക്വാറൻ്റയിനിൽ പോകണം.
8. പുഞ്ച, വള്ളിക്കടവ് എന്നീ ക്രിസ്ത്യൻ ദേവാലയങ്ങളും കല്ലം ചിറ മുസ്ലീം പള്ളിയും മദ്രസയും ഒരാഴ്ചത്തേക്ക് അടച്ചതായി ബന്ധപ്പെട്ട ഭാരവാഹികൾ അറിയിച്ചു.
9. ചൊവ്വാഴ്ച കോവിഡ് രോഗിയോടൊപ്പം അടുക്കള കണ്ടം പള്ളിയിൽ ആരാധനയിൽ സംബസിച്ചവരും ക്വാറൻ്റയിനിൽ പോകണം.
10. വിവിധ ആശുപത്രികളിൽ ചികിത്സക്കായി പോയവരാണ് കോവിഡ് രോഗികളായി തിരിച്ചെത്തുന്നതിനാൽ അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുകയും സന്ദർശനം നടത്തിയവർ നിർബന്ധമായും കോവിഡ് പ്രോട്ടോകോൾ പാലിക്കുകയും സ്വയം നിരീക്ഷിക്കുകയും വേണം.
11. കുടുംബശ്രീ യോഗങ്ങൾ മേൽ പ്രദേശത്ത് ഒരാഴ്ച നിർത്തി വച്ചിരിക്കുന്നു.
മേൽ കാര്യങ്ങൾ നടപ്പിലാക്കുന്നതിനായി പഞ്ചായത്ത് ആരോഗ്യ -പോലീസ് വകുപ്പുകളും മാഷ് ടീമും സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു.
വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. മെമ്പർ ജോയി പേണ്ടാനത്ത്, ജേക്കബ് ഇ ജെ, ഹെൽത്ത് ഇൻസ്പക്ടർ അജിത് സി ഫിലിപ്പ്, പോലീസ് സബ് ഇൻസ്പക്ടർ ജയപ്രകാശ്, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ഷാജി തോമസ്, സുജിത് കുമാർ കെ, രശ്മി, ഷെറിൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് സീന ടി എം, വ്യാപാരി വ്യവസായി ഏകോപന സമിതി, ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധികൾ സംബസിച്ചു.
Keywords: Kasaragod, Vellarikundu, Kerala, News, COVID-19, Case, Increase, Trending, COVID spread; Strict restrictions will be implemented in Balal panchayath