city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് വ്യാപനം തീവ്രമാകുന്നു; ജാഗ്രതാ അനിവാര്യം: ഡോ. എ വി രാംദാസ്

കാസർകോട്: (www.kasargodvartha.com 17.09.2020) കോവിഡ് വ്യാപനം അതി തീവ്രമാകുന്നു. ജില്ലയിൽ ഒറ്റദിവസം തന്നെ 319 രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ പ്രതിരോധ പ്രവർത്തനങ്ങളിലെ ജാഗ്രത ഊർജിതപെടുത്തേണ്ടതിന്റെ അനിവാര്യത വർദ്ധിച്ചുവരുന്നു. നിയന്ത്രണങ്ങളിൽ വലിയതോതിൽ ഇളവ് വരുത്തിയതോടെ സമ്പർക്ക വ്യാപന കേസുകൾ ജില്ലയിലാകെ വർദ്ധിച്ചു വരികയാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 290 കേസുകളും സമ്പർക്കത്തിലൂടെയാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ വി രാംദാസ് അറിയിച്ചു.

ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും നഗര-ഗ്രാമ വ്യത്യാസങ്ങളില്ലാതെ കേസുകൾ വർദ്ധിക്കുന്നു എന്നുള്ളത് ആശങ്ക ഉണർത്തുന്ന വസ്തുതയാണ്. കേസുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവിനോടൊപ്പം തന്നെ മരണനിരക്കിലും വർദ്ധനവ് ഉണ്ടായി വരുന്നു എന്നുള്ളതാണ് ഏറെ ഭീതിജനകമായ കാര്യം. സാമൂഹ്യജീവിതം സാധാരണനിലയിൽ ആയിതീരുന്നതോടെ കോവിഡ് പ്രതിരോധത്തിനായി പാലിക്കേണ്ടുന്ന സുരക്ഷാ മുൻകരുതലുകളിൽ വീഴ്ച വരുന്നു എന്നതുതന്നെയാണ് രോഗവ്യാപന നിരക്ക് കുത്തനെ ഉയരാൻ കാരണമാകുന്നത്. 

കോവിഡ് വ്യാപനം തീവ്രമാകുന്നു; ജാഗ്രതാ അനിവാര്യം: ഡോ. എ വി രാംദാസ്

ശാരീരിക അകലം പാലിക്കാനും ശുചിത്വ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനും വരുത്തുന്ന അലംഭാവതോടൊപ്പം തന്നെ മാസ്കിന്റെ ഉപയോഗത്തിലും ജാഗ്രത കുറവ് കാണിക്കുന്നു സമൂഹത്തിൽ ചിലരെങ്കിലും ഇപ്പോഴും. പൊതു ചടങ്ങുകളും കൂട്ടം കൂടലുകളും ഒഴിവാക്കണമെന്ന നിർദ്ദേശങ്ങൾ പരസ്യമായിത്തന്നെ ലംഘിക്കപ്പെടുന്ന രീതിയിൽ ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കപ്പെടുന്നു എന്നുള്ളത് രോഗവ്യാപന സാധ്യത വർധിപ്പിക്കുന്നു.

ദിവസേന ഒന്നിൽ കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു ജില്ലയിൽ ഇപ്പോൾ. വരും ദിവസങ്ങളിൽ രോഗ വ്യാപനത്തോത് ഇനിയും ഉയരാൻ ആണ് സാധ്യത. ആയതിനാൽ കൂടുതൽ ജാഗ്രത എല്ലാവരും പാലിക്കേണ്ടതാണ്. സെപ്റ്റംബർ 21 ആം തിയ്യതി മുതൽ കൂടുതൽ ഇളവുകൾ വരുന്നതോടുകൂടി പ്രതിരോധ നടപടികളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. പ്രതേകിച്ചു 60 വയസിനു മുകളിൽ പ്രായമായവർ, കുട്ടികൾ മറ്റു രോഗങ്ങൾ ഉള്ളവർ എന്നിവരിലേക്കു രോഗ വ്യാപനം തടയുന്നതിന് കൂടുതൽ കരുതൽ ആവശ്യമാണ്. ആരോഗ്യവകുപ്പ് നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ എല്ലാവരും പാലിക്കേണ്ടതും വരും ദിവസങ്ങളിൽ കൂടുതൽ ജാഗ്രത തുടരേണ്ടതാണ് എന്നും ഡോ എ വി രാംദാസ്  കൂട്ടിച്ചേർത്തു.


Keywords: Kasaragod, Kerala, News, COVID-19, District, Patient's, Case, Report, Trending, COVID spread intensifies, vigilance is essential: Dr AV Ramdas

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia