സംസ്ഥാനത്ത് തിങ്കളാഴ്ച 1239 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 44 പേര്
കാസര്‍കോട്: (www.kasargodvartha.com 22.03.2021) സംസ്ഥാനത്ത് തിങ്കളാഴ്ച 1239 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 175, കണ്ണൂര്‍ 125, കോഴിക്കോട് 114, കൊല്ലം 112, എറണാകുളം 106, ആലപ്പുഴ 103, ഇടുക്കി 91, തൃശൂര്‍ 89, മലപ്പുറം 81, കോട്ടയം 70, പാലക്കാട് 59, പത്തനംതിട്ട 46, കാസര്‍ഗോഡ് 44, വയനാട് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1766 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 92, കൊല്ലം 170, പത്തനംതിട്ട 132, ആലപ്പുഴ 126, കോട്ടയം 115, ഇടുക്കി 17, എറണാകുളം 102, തൃശൂര്‍ 215, പാലക്കാട് 96, മലപ്പുറം 154, കോഴിക്കോട് 264, വയനാട് 18, കണ്ണൂര്‍ 214, കാസര്‍ഗോഡ് 51 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 24,081 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,76,571 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Keywords: Kasaragod, News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.