കേരളത്തില്‍ ചൊവ്വാഴ്ച 2,846 പേര്‍ക്ക് കോവിഡ്: കാസർകോട് 20 പേര്
Mar 1, 2022, 17:58 IST
തിരുവനന്തപുരം (www.kasargodvartha.com 01.03.2022) സംസ്ഥാനത്ത് ചൊവ്വാഴ്ച 2,846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 486, എറണാകുളം 436, കോട്ടയം 314, കൊല്ലം 249, തൃശൂര്‍ 232, കോഴിക്കോട് 198, പത്തനംതിട്ട 189, ഇടുക്കി 157, മലപ്പുറം 115, പാലക്കാട് 114, കണ്ണൂര്‍ 113, വയനാട് 112, ആലപ്പുഴ 111, കാസർകോട് 20 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4325 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 676, കൊല്ലം 451, പത്തനംതിട്ട 245, ആലപ്പുഴ 224, കോട്ടയം 260, ഇടുക്കി 302, എറണാകുളം 813, തൃശൂര്‍ 252, പാലക്കാട് 146, മലപ്പുറം 251, കോഴിക്കോട് 445, വയനാട് 96, കണ്ണൂര്‍ 86, കാസർകോട് 78 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 24,912 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,10,844 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, COVID Report In Kerala.