സംസ്ഥാനത്ത് വെള്ളിയാഴ്ച 5296 പേര്‍ക്ക് കോവിഡ്: കാസർകോട് 71 പേര്
Jan 7, 2022, 18:02 IST
തിരുവനന്തപുരം (www.kasargodvartha.com 07.01.2022) സംസ്ഥാനത്ത് വെള്ളിയാഴ്ച 5296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1116, എറണാകുളം 1086, കോഴിക്കോട് 551, തൃശൂര്‍ 437, കൊല്ലം 302, കണ്ണൂര്‍ 289, കോട്ടയം 289, പത്തനംതിട്ട 261, ആലപ്പുഴ 223, മലപ്പുറം 210, പാലക്കാട് 201, ഇടുക്കി 142, വയനാട് 118, കാസര്‍ഗോഡ് 71 എന്നിങ്ങനേയാണ് ജില്ലകളില്‍ വെള്ളിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2404 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 655, കൊല്ലം 30, പത്തനംതിട്ട 220, ആലപ്പുഴ 86, കോട്ടയം 283, ഇടുക്കി 58, എറണാകുളം 230, തൃശൂര്‍ 261, പാലക്കാട് 63, മലപ്പുറം 53, കോഴിക്കോട് 267, വയനാട് 30, കണ്ണൂര്‍ 136, കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 27,859 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,95,497 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, COVID Report In Kerala.